Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്ഷേത്രങ്ങളിലെ സ്വര്‍ണ തട്ടിപ്പിന്റെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തേക്ക്; വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വര്‍ണം കാണാനില്ല


കോട്ടയം: ശബരിമലക്ക് പിന്നാലെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നടന്ന സ്വര്‍ണ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണത്തില്‍ 255.83 ഗ്രാം കുറവ്.

ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2020-21 വര്‍ഷത്തിലെ രജിസ്റ്ററുകള്‍ സംസ്ഥാ ന ഓഡിറ്റ് വകുപ്പ് പരിശോധിച്ചപ്പോഴാണ് 255 ഗ്രാം സ്വര്‍ണം കാണാതായത് കണ്ടെത്തിയത്. ഈ ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു..

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭക്തര്‍ സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള ഉരുപ്പടികള്‍ വഴിപാടായി നല്‍കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന ആഭരണങ്ങള്‍ ആദ്യം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും അതിനുശേഷം പൊതിഞ്ഞ് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയുമാണ് പതിവ്.

ആകെ 199 സ്വര്‍ണപ്പൊതികളാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്ന സ്വര്‍ണത്തിന്റെ ആകെ അളവ് 3247.9 ഗ്രാം ആയിരുന്നു. എന്നാല്‍, സ്ട്രോങ് റൂമില്‍ പരിശോധന നടത്തിയപ്പോള്‍ 2992.07 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നത്.

കണക്കിലെ വ്യത്യാസം പ്രകാരം 255.83 ഗ്രാമിന്റെ കുറവാണുള്ളത്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കിയിട്ടില്ല. സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് ഓഡിറ്റ് വിഭാഗം ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയിരുന്നു. ഒരുതരത്തിലുള്ള വിശദീകരണവും ദേവസ്വം ബോര്‍ഡ് ഓഡിറ്റ് വിഭാഗത്തിന് നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്.


Read Previous

വീണ്ടും സമാധാനമില്ലാതെ ഗാസ: ഇസ്രയേല്‍ പിന്മാറ്റത്തിന് പിന്നാലെ ആഭ്യന്തര സംഘര്‍ഷം; ഹമാസും ഡഗ്മഷ് ഗോത്രവും തമ്മില്‍ ഏറ്റുമുട്ടല്‍, 27 മരണം

Read Next

സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാനുള്ള പ്രായമായിട്ടില്ല; എന്നോട് ഏറ്റുമുട്ടാന്‍ വരുന്നത് നല്ലതല്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »