Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വൈദ്യുതി നിരക്ക് വർധനയ്‌ക്കെതിരെ ധർണ; കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം എം കെ ചന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചു


തൊടുപുഴ: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ഒളമറ്റം മലേപ്പറമ്പില്‍ എം കെ ചന്ദ്രന്‍ (58) കുഴഞ്ഞുവീണു മരിച്ചു. വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

ഇന്നലെ പതിനൊന്നരയോടെയാണ് സംഭവം. കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ ചന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും സമരമുഖങ്ങളില്‍ നിറസാന്നിധ്യമായിരുന്നു എം കെ ചന്ദ്രന്‍.

കേരള കോണ്‍ഗ്രസ് ഒന്നായിരുന്ന സമയത്ത് 2019ല്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ് ചേരിയിലും എം കെ ചന്ദ്രനും ചേര്‍ന്നാണ് തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.


Read Previous

സന്നിധാനത്ത് ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ല; സ്‌പെഷൽ ഓഫീസറുടെ റിപ്പോർട്ട്

Read Next

ലോറൻസിന്റെ മൃതദേഹം രണ്ടരമാസമായി മോർച്ചറിയിൽ, മക്കൾ തമ്മിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിച്ചില്ല, മധ്യസ്ഥൻ ഹൈക്കോടതിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »