Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബുവിന് തിരിച്ചടി, ഇ ഡി കുറ്റപത്രം സമർപ്പിച്ചു


കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് തിരിച്ചടി. 2007 ജൂലായ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പി ച്ചത്. കെ ബാബു അനധികൃതമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാക്കി ക്കൊണ്ടാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ എം.എല്‍.എയായ കെ. ബാബുവിനെതിരെ വിജിലന്‍സ് നേരത്തെ അനധികൃത സ്വത്ത് സമ്പാദ നക്കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം നടത്തിയത്. ഇഡി കുറ്റപത്രം സമര്‍പ്പിച്ചതോടെ കെ ബാബു എംഎല്‍എ വിചാരണ നേരിടേണ്ടിവരും. കേസുമായി ബന്ധപ്പെട്ട് കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി യിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലന്‍സും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇഡി അന്വേഷണത്തിന് എതിരെ നേരത്തെ കെ ബാബു ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തിരിച്ചടിയായിരുന്നു ഫലം. നിലവില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം കോടതി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.


Read Previous

വിഴിഞ്ഞം തുറമുഖം: കേന്ദ്രത്തിന് വഴങ്ങി സർക്കാർ; വിജിഎഫ് വായ്പയായി വാങ്ങാൻ തീരുമാനം

Read Next

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »