Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

 നേതാക്കള്‍ തമ്മിൽ തര്‍ക്കം, സുധാകരന്‍റെ കാര്യത്തിലും തീരുമാനമായില്ല; രാത്രി വൈകി ഖര്‍ഗെയുടെ വസതിയിൽ യോഗം


ദില്ലി: കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമായി തുടരുന്നത്. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്ദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം. കോന്നി സീറ്റിലും തര്‍ക്കം നിലനിൽക്കുന്നുണ്ട്.

സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതിൽ രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്. കണ്ണൂര്‍ സീറ്റിന്‍റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്‍റെയും അടൂര്‍ പ്രകാശിന്‍റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാൻ രാഹുൽ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി കടക്കുകയായിരുന്നു. 


Read Previous

റിയാദിൽ ജനവാസ മേഖലയിൽ മിസൈൽ പതിച്ചു: നാല് പ്രവാസികൾക്ക് പരിക്ക്

Read Next

തലസ്ഥാനത്ത് വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായി, അന്വേഷിച്ചപ്പോൾ കുടുങ്ങിയത് വീട്ടുടമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »