Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി; അടിയന്തര യോഗം ചേർന്നു


കോട്ടയം : സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി. ഇന്നലെ രാത്രി കോട്ടയത്തെ സംസ്ഥാന സമിതി ഓഫീസിൽ കേരള കോൺഗ്രസ് എം പാർലിമെൻ്ററി പാർട്ടി അടിയന്തര യോഗം ചേർന്നു. വിവാദങ്ങളിൽ ക്യാമ്പിനറ്റിലും എൽഡിഎഫിലും അതൃപ്തി അറിയിച്ചേക്കും. എന്നാൽ പരസ്യ പ്രതികരണങ്ങൾ നടത്തി മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ലെന്നാണ് തീരുമാനം.

പി വി അൻവറിൻ്റെ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടും ജയരാജൻ്റെ രാജിയും യോഗത്തിൽ ചർച്ചയായി. പി.വി അൻവറിൻ്റെ ആരോപണത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു. ക്യാമ്പിനറ്റിൽ പറയാനുള്ളത് പുറത്ത് പറയുന്നില്ല. മുഖ്യമന്ത്രി തന്നെ അന്വേഷണം പ്രഖ്യാപിച്ചി ട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെ, എന്നിട്ട് ബാക്കി പറയാമെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം ആഭ്യന്തര വകുപ്പിനെതിരെ ഭരണകക്ഷി എംഎൽഎ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ വിവാദം കൊഴുക്കുന്നതിനിടെ മന്ത്രിസഭ ഇന്ന് യോഗം ചേരും. സിപിഐ ഉൾപ്പെടെ ഘടകകക്ഷി മന്ത്രിമാർ പി വി അൻവറിന്റെ ആരോപണത്തിനു ശേഷമുള്ള സർക്കാർ നിലപാടിൽ അതൃപ്തി അറിയിച്ചേക്കു മെന്നാണ് സൂചന. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം ആർ അജിത്കുമാറിനെ മാറ്റി നിർത്താതെ നിഷ്പക്ഷ അന്വേഷണം സാധ്യമാകുമോ എന്ന ചോദ്യം ഘടകകക്ഷികൾക്കുമുണ്ട്. എന്നാൽ നടപടി ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.


Read Previous

ഒരു മാസത്തെ ശമ്പളം വയനാട്ടിലെ ദുരിതബാധിതർക്ക് സംഭാവന ചെയ്‌ത് രാഹുൽ ഗാന്ധി, എല്ലാവരും സഹായം നൽകാൻ അഭ്യർത്ഥന

Read Next

അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »