Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാര്‍ഡ് വിഭജനം; ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നടപടി പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍


തിരുവനന്തപുരം: തദ്ദേശവാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് രാജ്ഭവന്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചത്. ഓര്‍ഡിനന്‍സ് പരിഗണിയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. മന്ത്രിസഭ അംഗീകരിച്ച കരട് ഗവര്‍ണറുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്യാനായിരുന്നു നീക്കം.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായ സമിതി വാര്‍ഡ് പുനര്‍നിര്‍ണയത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തുന്ന വാര്‍ഡ് വിഭജനത്തിന് വിദഗ്ധസമിതി അംഗീകാരം നല്‍കണം.

അതേസമയം, വാര്‍ഡ് പുനര്‍നിര്‍ണയം സംബന്ധിച്ച് ഏകപക്ഷീയ തീരുമാനമാണ് സര്‍ക്കാരില്‍നിന്നുണ്ടായതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. കൗശലം കാണിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുവെക്കുന്നതെങ്കില്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു.

2011-ലെ സെന്‍സസ് പ്രകാരം 2015-ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും ഏതാനും തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമേ വിഭജനം നടത്തിയിരുന്നുള്ളൂ. 2020-ല്‍ വാര്‍ഡ് വിഭജനനടപടി തുടങ്ങിയെങ്കിലും കോവിഡ് കാരണം ഉപേക്ഷിച്ചു. ഇതിനിടെ ജനസംഖ്യയിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് ചിലയിടത്ത് നാലുവാര്‍ഡുവരെ വര്‍ധിച്ചേക്കുമെന്നു കരുതുന്നത്.


Read Previous

ജനകീയ സമരത്തിൽ പങ്കെടുത്തവരല്ല ഇന്ന് രക്തസാക്ഷികൾ; അപമാനകരം, ഈ അവസ്ഥ; സി. ദിവാകരന്‍

Read Next

ഉത്തര കൊറിയന്‍ ഭരണാധികാരിയെ പുകഴ്ത്തിക്കൊണ്ടുള്ള മ്യൂസിക് വീഡിയോ ദക്ഷിണ കൊറിയ നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »