ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ച തായി മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ബിജെപി യുഡിഎഫ് എന്നീകക്ഷി കള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ് നോട്ടീസ്. രാഷ്ട്രീയ കരുവാക്കാ നുളള ശ്രമങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്നും ഇഡിക്ക് മുന്നില്‍ പോകാന്‍ മനസ്സില്ലെന്നും തോമസ് ഐസ്ക പറഞ്ഞു.

ബിജെപിക്കുളള പാദസേവയാണ് ഇഡി ചെയ്യുന്നത്. അതിനൊത്ത് താളംപിടിക്കാനായി യുഡിഎഫ് നേതാ ക്കന്മാര് ഇറങ്ങുന്നത് സങ്കടകരമാണ്. കേന്ദ്രത്തിലെ ബിജെപി അധികാരികളുടെ ശീലം ഇങ്ങനെയാ യിരിക്കാം. ഇത്രയൊക്കെ പണമിടപാട് നടത്തിയാല്‍ എന്തെങ്കിലും കാലില്‍ തടയുമെന്നണ് അവര്‍ കരു തുന്നത്. ഒരാവശ്യവുമില്ലാത്ത കാര്യത്തിന് അനാവശ്യമായ നോട്ടീസ് അയക്കുകയാണ്. നാഷണല്‍ ഹെറാ ള്‍ഡ് കേസില്‍ ഇഡി സോണിയക്കും രാഹുലിനും കള്ളക്കേസ് എടുത്ത ദിവസം തന്നെയാണ് ഇതുണ്ടാ യത്. ഇനിയെങ്കിലും ഇഡിയുടെ ദുഷ്ടലാക്ക് മനസിലാക്കി യുഡിഎഫ് രാഷ്ട്രീയ നിലപാട് എടുക്കുക യാണ് വേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായി. പിന്നെ, ഇഡി വാള് വീശിയിറങ്ങിയത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്താണ്. കേരളത്തില്‍ ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് കാലമായി. മസാലബോണ്ട് കേസുമായി ഇഡി വീണ്ടും പുറപ്പെട്ടിരിക്കുകയാണെന്ന് ഐസക് പറഞ്ഞു.
