Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേസു നടത്താന്‍ നേരിട്ട് വരണ്ട; പ്രവാസികള്‍ക്ക് തുണയായി ഇ ജാഗ്രതി; വസ്‌തു തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കിയത് വിദേശത്തിരുന്ന്!


ന്യൂഡല്‍ഹി: വിദേശത്തിരുന്നും ഇപ്പോള്‍ ഇന്ത്യയിലെ കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാം. വാദി യോ പ്രതിയോ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല. സര്‍ക്കാരിന്‍റെ ഡിജിറ്റള്‍ സംരംഭമായ ഇ-ജാഗ്രതിയാണ് ഇതിന് സഹായകമാകുന്നത്. ഇന്ത്യയിലെ വസ്‌തു തര്‍ക്കം, സേവനങ്ങളിലെ വീഴ്‌ച തുടങ്ങിയവയ്ക്കെതിരെ 56 പ്രവാസികളാണ് സര്‍ക്കാരിന്‍റെ ഇ ജാഗ്രതി പോര്‍ട്ടല്‍ വഴി നിയമനടപടിക ളുമായി മുന്നോട്ട് പോകുന്നത്.

ഷങ്‌ഹായിലുള്ള ഒരു സ്‌ത്രീ അടുത്തിടെയാണ് ഇത്തരത്തില്‍ ഒരു വസ്‌തു തര്‍ക്ക കേസില്‍ പരിഹാരം കണ്ടത്. ഇന്ത്യയിലുള്ള വസ്‌തു -സേവന തര്‍ക്കങ്ങള്‍ ഇ ജാഗ്രതിയിലൂടെ ഇപ്പോള്‍ പരിഹരിക്കാനാകും. വിദേശത്തുള്ളവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ചേമ്പേ ഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി(ഫിക്കി)യുടെ പരിപാടിയില്‍ സംസാരിക്കവെ ഉപഭോക്തൃ കാര്യമന്ത്രാലയ സെക്രട്ടറി നിധി ഖരെ ആണ് ഇക്കാര്യം അറിയിച്ചത്.

ഷങ്ഹായില്‍ നിന്ന് ഒരു സ്‌ത്രീ തങ്ങളെ ഫോണില്‍ വിളിച്ച് താന്‍ മാതാപിതാക്കള്‍ക്കായി ഒരു അപ്പാര്‍ ട്ട്മെന്‍റ് വാങ്ങിയെന്നും എന്നാല്‍ അതിന് ചില നിയമപ്രശ്‌നങ്ങളുണ്ടെന്നും പറയുകയായിരുന്നു. കേസു മായി മുന്നോട്ട് പോകണമെന്നും തനിക്ക് അഭിഭാഷക സഹായം ആവശ്യമില്ലെന്നും എന്നാല്‍ ഷങ്ഹായി ലിരുന്ന് മാത്രമേ തനിക്ക് കേസ് നടത്താനാകൂ എന്നും അവര്‍ പറഞ്ഞു. അങ്ങനെയാണ് തങ്ങള്‍ ഇ ജാഗ്രതി വഴി അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കിയതെന്നും നിധി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറ ന്‍സിങിലൂടെയായിരുന്നു കേസിന്‍റെ വിസ്‌താരം. ഇരുപക്ഷത്തെയും അവരവരുടെ ഇടങ്ങളില്‍ നിന്ന് തന്നെ ഇതില്‍ പങ്കെടുക്കാന്‍ അനുവദിച്ചു. മൂന്ന് മുതല്‍ അഞ്ച് മാസത്തിനകം കേസില്‍ തീര്‍പ്പായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കേവലം പരാതി പരിഹാരത്തിനപ്പുറം ചില സേവനങ്ങള്‍ ഇ ജാഗ്രതി സംവിധാനം ചെയ്യുന്നുണ്ട്. ഉപഭോ ക്താക്കള്‍ക്ക് പ്രശ്‌നം പരിഹരിച്ച് നല്‍കുക മാത്രമല്ല നഷ്‌ടപരിഹാരവും നല്‍കുന്നു. തെറ്റ് ചെയ്‌തവര്‍ക്ക് ശിക്ഷയും നല്‍കുന്നു. ഈ കേസുകള്‍ കൃത്യമായ നിയമനടപടികള്‍ക്കായി വ്യവഹാര വിഭാഗത്തിന് കൈമാറുന്നു. വീഡിയോ കോണ്‍ഫറന്‍സി് വഴിയാണ് കേസുകളുടെ വാദം. സാങ്കേതികത ഉപയോഗിച്ച് പരാതികളുടെ പ്രമേയത്തെ നടപടികളിലക്ക് കടക്കും മുമ്പേ ശക്തമാക്കുന്നു. സമയ ലാഭത്തിനായാണ് ഇങ്ങനെ ചെയ്യുന്നതെന്നും നിധി വ്യക്തമാക്കി.

ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ ശൃംഖലയിലുള്ള ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ ഉദ്യമമാണ് ഇ ജാഗ്രതി. ജില്ലാ-സംസ്ഥാന, ദേശീയതലത്തില്‍ ഇതിന്‍റെ സേവനം ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പരാതി നല്‍കം. കേസിന്‍റെ സ്ഥിതി പരിശോധിക്കാം. അവരുടെ അവകാശങ്ങളെയും തര്‍ക്ക പരിഹാര നടപടികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കാം.

നിരവധി നിലവിലുള്ള പോര്‍ട്ടലുകളെ കൂട്ടിയിണക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. പരാതി നല്‍കല്‍, ഓണ്‍ ലൈനായി ഫീസടയ്ക്കല്‍, കേസ് നിരീക്ഷണം, മുന്‍കേസുകളെക്കുറിച്ച് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് തിരച്ചില്‍, എന്നിവ സുതാര്യവും വേഗത്തിലുള്ളതുമായ ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിന് സഹായിക്കുന്നു. നവയുഗ സാങ്കേതികകള്‍ കൂടുതലായി ഉപഭോഗ സേവനത്തിനും ഭരണത്തിനും കരുത്ത് പകരാന്‍ മന്ത്രാലയം പ്രയോജനപ്പെടുത്തുന്നുമുണ്ട്


Read Previous

പാക്ക് അധീന കാശ്മീരില്‍ വന്‍ പ്രക്ഷോഭം: സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവില്‍; സുരക്ഷാ സേനയെ വിന്യസിച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും പ്രതിരോധം

Read Next

ചൈനയില്‍ മതസ്വാതന്ത്ര്യത്തിന്‍റെ കൂച്ചുവിലങ്ങിന് ശക്തിയേറുന്നു; പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഷി ജിന്‍പിങ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »