Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാഹമേ വേണ്ട, കഴിക്കുകയാണെങ്കിൽ തന്നെ വൈകി മതി’; കേരളത്തിലെ ട്രെൻ്റ് വ്യത്യസ്‌തമെന്ന് ജനസംഖ്യാ സർവേ ഫലം


കേരളത്തിൽ വിവാഹമേ വേണ്ടെന്നു വെക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതായി സർവേ ഫലം. നേരിയ ശതമാനമാണെങ്കിലും കല്യാണം വേണ്ടെന്ന് വെക്കുന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം കൂടുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായവും 19ൽ നിന്നും 23 ലേക്ക് ഉയർന്നിട്ടുണ്ട്.

2023ൽ കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ആരംഭിച്ച സാമ്പിള്‍ രജിസ്ട്രേഷൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെയുള്ള ജനസംഖ്യയിൽ ജനന നിരക്ക്, മരണ നിരക്ക്, വൈവാഹിക നില, ലിംഗഭേദം എന്നിവ അനുസരിച്ചുള്ള കണക്കുകള്‍, വിധവകൾ, വിവാഹമോചിതർ, അധ്വാന വർഗം തുടങ്ങിയ വിവരങ്ങള്‍ റിപ്പോർട്ടിൽ ലഭ്യമാണ്.

ഇതിൽ മിക്ക കണക്കുകളിലും കേരളം രാജ്യത്തെ മൊത്തം കണക്കുകളിൽ നിന്നും വ്യത്യസ്‌തമായ ട്രെൻ്റുകള്‍ കാണിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് അധ്വാന വർഗം, വിവാഹ മോചിതർ അല്ലെങ്കിൽ പിരിഞ്ഞ് താമസിക്കുന്നവർ, ശൈശവ വിവാഹം, വിവാഹം വേണ്ടെന്ന് വച്ചവർ കണക്കുകള്‍ എന്നിവരുടെ കണക്കുകള്‍. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം എപ്രകാരം വ്യത്യസ്‌തമാണെന്ന് നോക്കാം.

വിവാഹമോചനം കുറയുന്നു, വിവാഹപ്രായം കൂടുന്നു, ഇന്ത്യയിലെ കണക്കുകള്‍

വിവാഹിതരായ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം, ജനനനിരക്ക് എന്നിവ ജനസംഖ്യാ വളർച്ച നിരീക്ഷിക്കുന്നതിന് അത്യാവശ്യ ഘടകങ്ങളാണ്. ഓരോ സ്ഥലങ്ങളിലും വിവാഹം കഴിക്കുന്ന സ്‌ത്രീകളുടേയും പുരുഷന്മാരുടേയും അനുപാതത്തിലും വ്യത്യാസമുണ്ടെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

1991 മുതൽ വിവാഹിതരായ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം എസ്‌ആർ‌എസിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളുടെ അനുപാതത്തിൽ വർധനവുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 1990 മുതൽ 2023വരെയുള്ള കണക്കുകള്‍ പരിശോധിച്ചാൽ വിവാഹിതരായ സ്ത്രീകളുടെ അനുപാതം 45.7ൽ നിന്ന് 49.0 ആയി വർധിച്ചിട്ടുണ്ട്.

അതേസമയം വിധവ, വിവാഹമോചിതരായർ, വേർപിരിഞ്ഞ് താമസിക്കുന്നവർ എന്നീ സ്‌ത്രീകളുടെ അനുപാതം 1991ൽ 8.1ൽ നിന്ന് 2023ൽ 5.6 ആയി കുറഞ്ഞിട്ടുണ്ട്. വിവാഹ പ്രായത്തിലും മാറ്റമുണ്ട്. അതായത് വിവാഹം കഴിക്കാൻ പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്ന പ്രായത്തിൽ വ്യത്യാസമുണ്ട്. 1990ൽ ശരാശരി വിവാഹ പ്രായം 19.3 ആയിരുന്നു. ഇത് 2023 ആയപ്പോഴേക്കും 22.9 വയസായി മാറി. ഓരോ സ്ഥലത്തും വ്യത്യസ്‌തമായ വിവാഹപ്രായമാണ് സ്‌ത്രീകള്‍ തെരഞ്ഞെടുക്കുന്നതായി കാണിക്കുന്നത്.

21വയസിന് താഴെ വിവാഹം കഴിക്കുന്നവരുടെ എണ്ണത്തിൽ വർഷം കൂടുംതോറും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 2022ലെയും 2023ലെയും കണക്കുകള്‍ പരിശോധിച്ചാൽ ഗ്രാമപ്രദേശങ്ങളിൽ, വിവാഹിതരാകുന്ന സ്‌ത്രീകളിൽ നാലിൽ മൂന്ന് ശതമാനം സ്ത്രീകൾ 21 വയസിന് മുകളിലുള്ളവരാണ്. ഗണ്യമായ വർധനവാണ് കാണിക്കുന്നത്.

കേരളത്തിൽ ഇക്കൂട്ടരുടെ എണ്ണം 2022ൽ 72.5% ആയിരുന്നത് 2023 ൽ 77.6%ആയി വർധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിങ്ങനെയില്ല. ഇന്ത്യയുടെ കണക്കുകളേക്കാള്‍ കൂടുതലാണ് ഇത്. 18 വയസിന് താഴെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ ശതമാനം വളരെ കുറവാണ്. കേരളത്തിൽ 2022 ൽ 0.3% ഉം 2023 ൽ 0.1% ഉം ആണ്. ഇന്ത്യയുടെ കണക്കുകളിൽ വളരെ താഴെയാണ് ഇത്.

ശൈശവ വിവാഹം 0%

നഗരപ്രദേശങ്ങളിൽ, ഭൂരിഭാഗം സ്ത്രീകളും 21 വയസോ അതിൽ കൂടുതലോ പ്രായമുള്ളപ്പോഴാണ് വിവാഹം കഴിക്കുന്നത്. വിവാഹ പ്രായത്തിൽ വന്ന മാറ്റം 75.2%ൽ നിന്ന് ഉയർന്ന് 82.4% ആയി മാറിയിരിക്കുന്നു. ശൈശവ വിവാഹം നഗരപ്രദേശങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. 0% ആണ് ശൈശവ വിവാഹം. 18 വയസിന് മുമ്പ് വിവാഹിതരാകുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ളത് പശ്ചിമ ബംഗാളിലാണ് (6.3%).

ജനന നിരക്ക് കുറയുന്നു

സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 0-14 വയസിനിടയിലുള്ളവരുടെ ജനസംഖ്യ വർഷംതോറും കുറഞ്ഞ് വരുന്നതായി റിപ്പോർട്ട്. 1971 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2023 ആകുമ്പോഴേക്കും ജനസംഖ്യ 41.2 ശതമാനത്തിൽ നിന്ന് 24.2 ആയി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

0-14 വയസിനിടയിലുള്ളവരുടെ ജനസംഖ്യ 1971 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ 41.2ൽ നിന്ന് 38.1 ശതമാനമായി കുറഞ്ഞു. 1991 മുതൽ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം 36.3 ൽ നിന്ന് 24.2 ശതമാനമായും കുറഞ്ഞതായാണ് കണക്കുകള്‍.

അതേസമയം, സാമ്പത്തികമായി സജീവമായ ജനസംഖ്യയുടെ അനുപാതത്തിൽ വർധനവുണ്ട്. സാമ്പത്തികമായി സജീവമായ ജനസംഖ്യ എന്നാൽ 15 മുതൽ 59 വയസ് വരെ. 1971 മുതൽ 1981 വരെയുള്ള കണക്കുകള്‍ പ്രകാരം 53.4 ശതമാനത്തിൽ നിന്ന് 56.3 ശതമാനമായി ജനസംഖ്യ വർധിച്ചു. 1991 മുതൽ 2023 വരെയുള്ള കണക്ക് പ്രകാരം 57.7ൽ നിന്ന് 66.1 ശതമാനമായും വർധിച്ചു.

65 വയസിന് മുകളിലുള്ള വൃദ്ധജനങ്ങളുടെ ജനസംഖ്യയിലും മാറ്റമുണ്ട്. മുൻ വർഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാൽ വൃദ്ധജനസംഖ്യയുടെ അനുപാതം 0.5% വർധിച്ച് 0.7% ശതമാനത്തിലെത്തിയിട്ടുണ്ട്. 8804 സാമ്പിൾ യൂണിറ്റുകളിലായി നടത്തിയ അർധ വാർഷിക സർവേ 2023 പ്രകാരമുള്ള കണക്കുകളാണിത്. ഏകദേശം 8.8 ദശലക്ഷം പേരെ സർവെയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2023-ലെ സെൻസസ് പ്രകാരമുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. പ്രായം, ലിംഗഭേദം, താമസസ്ഥലം എന്നിവ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണ് വന്നിട്ടുള്ളത്. 0-4, 0-14, 15-59, 60+ വയസുള്ളവരെ തരംതിരിച്ചുള്ള കേരളത്തിലെ റിപ്പോർട്ടുകള്‍ പരിശോധിക്കാം.

കേരളത്തിലെ അധ്വാന വർഗത്തിൽ കൂടുതലും പ്രായമായവർ

2022, 2023 വർഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ജനസംഖ്യയിൽ പ്രധാനമായും ജോലി ചെയ്യുന്നവരും അതിൽ തന്നെ വലിയൊരു വിഭാഗം പ്രായമായവരുമാണ്. 0-14 വയസ് പ്രായമുള്ള വിഭാഗം ജനസംഖ്യ ചെറിയ ശതമാനം മാത്രമാണ്. ഇത് താഴ്ന്ന ജനനനിരക്കിനെയാണ് പ്രതിഫലിപ്പിക്കുന്നത്. 2023ൽ ഗ്രാമങ്ങളിലെ പുരുഷന്മാരുടെ എണ്ണം 21.2% ഉം, ഗ്രാമങ്ങളിലെ സ്ത്രീകളുടെ എണ്ണം 19.1%ഉം ആണ്.

15-59 വയസ് പ്രായമുള്ളവരെ അധ്വാനിക്കുന്ന പ്രായ വിഭാഗത്തിലായാണ് കണക്കാക്കി വരുന്നത്. 15-59 വയസ് പ്രായമുള്ള ജോലി ചെയ്യുന്ന പ്രായ വിഭാഗമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്നത്. പുരുഷ, സ്ത്രീ ജനസംഖ്യയുടെ 64% മുതൽ 66% വരെയാണ് ഇവരാണ്. ഇത് സംസ്ഥാനത്തിൻ്റെ തൊഴിൽ ശേഷിയെയാണ് സൂചിപ്പിക്കുന്നത്.

60 വയസും അതിൽ കൂടുതലുമുള്ള പ്രായക്കാർ വളരെ കൂടുതലാണ്. 2022- 2023 വർഷങ്ങളിൽ ഈ ശതമാനങ്ങൾ താരതമ്യേന സ്ഥിരതയുള്ളതായി തുടരുന്നു. ചെറിയ ഏറ്റക്കുറച്ചിലുകൾ മാത്രമേയുള്ളൂ. ഇത് സ്ഥിരമായ ഒരു ജനസംഖ്യാ പ്രവണതയെയാണ് സൂചിപ്പിക്കുന്നത്.

ഇനി ആകെ ജനസംഖ്യ ഇന്ത്യയിലേയും കേരളത്തിലേയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളത് പരിശോധിക്കാം. 2023ലെ ഇന്ത്യയിലെ ജനസംഖ്യയിൽ യുവജനങ്ങളുടെ അനുപാതമാണ് ഏറ്റവും കൂടുതൽ. 0-4 വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ 8.2%ഉം പെണ്‍കുട്ടികള്‍ 7.7%ഉം ആണ്. 0-14 വയസ് പ്രായമുള്ളവരിൽ ആണ്‍കുട്ടികള്‍ 24.9%ഉം പെണ്‍കുട്ടികള്‍ 23.6%ഉം ആണ്.

ആകെ പരിശോധിച്ചാൽ ഭൂരിഭാഗവും 15-59 വയസ് പ്രായമുള്ളവരാണ്. 65.9% പുരുഷന്മാർ, 66.2% സ്ത്രീകൾ എന്നിങ്ങനെയാണ് കണക്കുകള്‍. ഒരു ചെറിയ ശതമാനമാണ് വൃദ്ധജനങ്ങളുടെ എണ്ണം. 60മുതൽ മുകളിലേക്കുള്ളവരുടെ കണക്കുകളിൽ 9.2% പുരുഷന്മാരും 10.2% സ്ത്രീകളും ഉള്‍പ്പെടുന്നു.

ഇതിനു വിപരീതമായ കണക്കുകളാണ് കേരളത്തിൻ്റേത്. കേരളത്തിലെ ജനസംഖ്യയിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് യുവാക്കള്‍. 0-4 വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ 6.5%ഉം, പെണ്‍കുട്ടികള്‍ 5.9%ഉം ആണ്. 0-14 വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ 21.0%ഉം പെണ്‍കുട്ടികള്‍ 19.0%ഉം ആണ്.

ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ താരതമ്യേന കുറവാണ്. 64.7% പുരുഷന്മാർ, 65.1% സ്ത്രീകൾ എന്നിങ്ങനെയാണ് ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ. 60 വയസിനു മുകളിലുള്ള പുരുഷന്മാർ 14.3%ഉം സ്ത്രീകള്‍ 15.8%ഉം ആണ്.

വിവിധ മേഖലകളിലെ കേരളത്തിൻ്റെ റാങ്കിങ്

  • 0-4 വയസ് പ്രായമുള്ളവരുടെ എണ്ണം ശതമാനത്തിൽ നോക്കിയാൽ ഏറ്റവും ഉയർന്ന സംസ്ഥാനം ബിഹാർ ആണ് (11.3%). ഏറ്റവും കുറഞ്ഞ ശതമാനം തമിഴ്‌നാട്ടിലാണ് (5.7%). പഞ്ചാബും കേരളവും യഥാക്രമം 6.0% ഉം 6.2% ഉം ആണ്.
  • വലിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മാത്രം കണക്കെടുത്താലും 0-14 വയസ് പ്രായമുള്ളവരുടെ ഏറ്റവും ഉയർന്ന ശതമാനം ബിഹാറിലാണ്. ബിഹാറിൽ 0-4 വയസ് പ്രായമുള്ളവർ 32.0% ആണ്. തമിഴ്‌നാട് (18.2%), ആന്ധ്രാപ്രദേശ് (19.3%, പഞ്ചാബ് (19.3%), കേരളം (20%) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
  • 15-59 വയസ് പ്രായമുള്ളവരുടെ ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 16ആം സ്ഥാനത്താണ് കേരളം. 64.9 ശതമാനമാണ് ഇക്കൂട്ടർ.
  • 60 വയസിനും അതിനുമുകളിലും പ്രായമുള്ളവരുടെ കണക്കുകള്‍ വലിയ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അടിസ്ഥാനമാക്കി പരിശോധിച്ചാൽ ഏറ്റവും ഉയർന്ന ശതമാനം കേരളത്തിലാണ്. മൊത്തം ജനസംഖ്യയുടെ 15.1% ഈ വിഭാഗത്തിൽ പെടുന്നു.
  • കേരളത്തിൽ പ്രായമായ പുരുഷന്മാരുടെ ശതമാനമാണ് ഏറ്റവും കൂടുതൽ. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും പ്രായമായവരുടെ ജനസംഖ്യയുടെ ശതമാനം ഏറ്റവും ഉയർന്ന് നിൽക്കുന്നത് കേരളത്തിലാണ്. ഗ്രാമങ്ങളിൽ 15.3%ഉം നഗരങ്ങളിൽ 15.0%ഉം ആണ്.


Read Previous

കോഴിക്കോട് ബീച്ചിൻ്റെ മൊഞ്ചേറുന്നു; തകര്‍പ്പന്‍ ഫുഡ് സ്ട്രീറ്റ് ഒരുങ്ങുന്നു, അത്യാധുനിക ഉന്തുവണ്ടികള്‍ എത്തിച്ചു

Read Next

പിണറായിയുടെ പൊലീസിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് 1920 മുതലുള്ള കഥകള്‍; കുറ്റക്കാരെ പിരിച്ചുവിടണം; നിയമസഭാ കവാടത്തില്‍ സത്യഗ്രഹവുമായി പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »