ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മലപ്പുറം: ഞങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് അന്‍വര്‍ പറയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് യുഡിഎഫ് നേതാക്കള്‍ എല്ലാ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നതെന്നും ലീഡര്‍ഷിപ്പിലുള്ളതു കൊണ്ടാവാം എന്നെക്കുറിച്ച് പറയുന്നതെന്നും സതീശന് പറഞ്ഞു.
‘എനിക്ക് എന്നെ കുറിച്ച് പറയുന്നതില്‍ പരാതിയില്ല. ലീഡര്‍ഷിപ്പിലുള്ളതു കൊണ്ടാകാം എന്നെപ്പറ്റി പറയുന്നത്. ഞാന്‍ ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പില്‍ ഇതു മാത്രമല്ല വിഷയം. എന്നെ കുറിച്ച് പറഞ്ഞത് പിന്‍വലിക്കേണ്ട, അവിടെ കിടന്നോട്ടെ. യുഡിഎഫ് നേതാക്കളെല്ലാം ഓരോ മിനിറ്റിലും ഓരോ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നത്’- വിഡി.സതീശന് പറഞ്ഞു. അന്‍വര്‍ നടത്തിയ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിവി അന്‍വര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.ഈ തെരഞ്ഞെടുപ്പ് പി വി അന്‍വറിനെ ഒതുക്കാനാണോ യുഡിഎഫ് ചെയര്മാന് ഉദ്ദേശി ക്കുന്നത്, അതല്ല പിണറായി വിജയനെ ഒതുക്കാനാണോ?. തെരഞ്ഞെടുപ്പ് നോമിനേഷന് രണ്ടുദിവസം കഴിഞ്ഞാല്‍ കൊടുക്കണം. അപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചാല്‍ മതിയെന്ന് പി വി അന്‍വര്‍ പറഞ്ഞു.
