Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡോ. ഹാരിസ് സത്യസന്ധന്‍, പറഞ്ഞ കാര്യങ്ങള്‍ കൃത്യം, എന്നാല്‍ ഒരു മറുവശമുണ്ട്’; കണക്കുകള്‍ പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന്യമു ള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി ഡോ. ഹാരിസ് മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതിക രണം. ഡോ. ഹാരിസിന്റെ പ്രതികരണം മാധ്യമങ്ങളില്‍ കണ്ടിരുന്നു. ആക്ഷേപങ്ങൾ സമഗ്രമായി പരിശോധിക്കും. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ഡോ. ഹാരിസ് സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കൃത്യമാണെന്ന് കരുതുന്നു. അതില്‍ പരിശോധന ഉണ്ടാകും എന്നും മന്ത്രി അറിയിച്ചു.

ഡോ. ഹാരിസിന്റെ പ്രതികരണം ഉള്‍പ്പെടെ കാണിക്കുന്നത് കേരളത്തില്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു എന്നാണെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ നിരവധി അധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. ഹാരിസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്ന വെയിറ്റ് ലിസ്റ്റ് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയെന്നതിന്റെ തെളിവാണ്. ഇത് അനുസരിച്ചുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷന്‍സ് നടത്തുന്ന സ്ഥാപനം തിരുവനന്തപുരം മെഡിക്കല്‍ കോളേജാണ്. ഇതാണ് യാഥാര്‍ഥ്യം.

ഡോ. ഹാരിസ് പറഞ്ഞത് ഒരു സംവിധാനത്തിന്റെ പ്രശ്‌നമാണ്. ഇക്കാര്യം പലതവണ താനും പറഞ്ഞി ട്ടുണ്ട്. മുന്നിലെത്തുന്ന ഒരു രോഗി നമ്മുടെ ബന്ധുവാണെന്ന് ചിന്തിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരും. ഡോ. ഹാരിസിനെ പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ് എന്നാല്‍ ആരോപണങ്ങളുടെ മറുഭാഗം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടുന്നു.

ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങളുടെ വില കൂടുന്ന സാഹചര്യമുണ്ട്. അധിക വിലയ്ക്ക് ഉപകര ണങ്ങള്‍ വാങ്ങിയാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകും. അഴിമതി ആരോപിക്കപ്പെടും. കേരളത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 2011 മുതല്‍ 2025 വരെയുള്ള രേഖകള്‍ പുറത്തുവിടും. രോഗികളുടെ ബാഹുല്യം വര്‍ധിക്കുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാകും.

കേരളത്തില്‍ സാധാരണക്കാര്‍ മുതല്‍ ഉന്നതര്‍ വരെ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. 1600 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് നല്‍കുന്നത് കേരളമാണ്. സംവിധാനങ്ങള്‍ തിരുത്തണം എന്നാവശ്യപ്പെടണം എന്നാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത് എന്നാണ് കരുതുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്ക പ്പെടാന്‍ അത് ശ്രദ്ധിക്കേണ്ട ഇടങ്ങളില്‍ എത്തിക്കാന്‍ ആയിരിക്കും ഇത്തരം ഒരു ഇടപെടല്‍ ഡോക്ടര്‍ ഹാരിസ് ചെയ്തത് എന്ന് കരുതുന്നു എന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു.


Read Previous

രോഗികള്‍ ശസ്ത്രക്രിയ കാത്തിരിക്കുന്നു, ഓഗസ്റ്റ് അവസാനം വരെ വെയിറ്റിങ് ലിസ്റ്റ്’; വെളിപ്പെടുത്തലില്‍ ഉറച്ച് ഡോ. ഹാരിസ്

Read Next

നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന വാദങ്ങള്‍ തെറ്റ്, ജമാഅത്തെ ഇസ്ലാമി പിന്തുണച്ചില്ലെങ്കിലും ജയിക്കുമായിരുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »