Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബ്രത്തനലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു; പ്രതിസന്ധിയില്‍, KSRTC


ദ്യപിച്ച് വാഹനമോടിക്കുന്നതു തടയാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ കൊണ്ടുവന്ന ബ്രത്തനലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം പലയിടത്തും സര്‍വീസ് മുടക്കത്തിന് ഇത് കാരണമായി. ബ്രത്തനലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച, ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല.

ബ്രത്തനലൈസര്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കല്‍’ പരിശോധനയില്‍, 100 മില്ലിലിറ്റര്‍ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് 30 മില്ലിഗ്രാം കടന്നാലേ ശിക്ഷ ഉണ്ടാവുകയുള്ളൂ. കെ.എസ്.ആര്‍.ടി.സി.യിലെ രീതിയനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാല്‍ പോലും സസ്‌പെന്‍ഷന്‍ കിട്ടുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ‘അഡീഷണല്‍ ഡ്യൂട്ടി’ക്ക് വരാറില്ലെന്നാണ് യൂണിറ്റുകളില്‍നിന്ന് ലഭിക്കുന്ന വിവരം.

പതിവ് ഡ്യൂട്ടിക്കു പുറമേ അഡീഷണല്‍ ഡ്യൂട്ടിക്ക് തയ്യാറുള്ള ഡ്രൈവര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പല ഡിപ്പോകളും ഓടിച്ചുകൊണ്ടുപോകുന്നത്. കഴിഞ്ഞ സ്ഥലംമാറ്റത്തിനുശേഷം ഒട്ടേറെ ഡിപ്പോകളില്‍ ഡ്രൈവര്‍ക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളില്‍ സര്‍വീസ് മുടക്കവും പതിവാണ്. ബ്രത്തനലൈസര്‍ പരിശോധനയെ തുടര്‍ന്ന് 204 ജീവനക്കാരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ നൂറിലേറെപ്പേര്‍ ഡ്രൈവര്‍മാണ്. ഇതിനുപുറമേ മേയ് മാസത്തില്‍ 274 ഡ്രൈവര്‍മാര്‍ വിരമിക്കുന്നുമുണ്ട്. ഇതോടെ കോര്‍പ്പറേഷനില്‍, ഡ്രൈവര്‍ക്ഷാമം രൂക്ഷമാകും.

ഇത് പരിഹരിക്കാനായി, വിരമിക്കുന്ന ഡ്രൈവര്‍മാരില്‍ തുടരാന്‍ താത്പര്യമുള്ളവരെ അതത് യൂണിറ്റുകളില്‍തന്നെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. നേരത്തേ വിരമിച്ചവരില്‍നിന്ന് 60 വയസ്സില്‍ താഴെയുള്ളവരെയും പരിഗണിക്കും. പ്രത്യേക സര്‍ക്കുലര്‍ ഇറക്കാതെ, താത്കാലിക നിയമനം നടത്താനാണ് പറഞ്ഞിരിക്കുന്നത്. ഇതിന് യൂണിറ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഴയ എം-പാനല്‍ഡ് ഡ്രൈവര്‍മാരുടെ പട്ടികയില്‍ താത്പര്യമുള്ളവരില്‍നിന്ന് ‘ബദലി’ ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാനും യൂണിറ്റുകളോട് നിര്‍ദേശിച്ചിരിക്കുകയാണ്.


Read Previous

ഡെങ്കിപ്പനി; പൊതുജനാരോഗ്യ നിയമം കർശനമാക്കാന്‍, എറണാകുളം

Read Next

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »