Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി അറേബ്യയിലെ ഹരീഖിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ ബലി പെരുന്നാള്‍ ജൂൺ 16 ഞായറാഴ്ച; അറഫ ദിനം 15, ഔദ്യോഗിക പ്രഖ്യാപനമായി


റിയാദ്: റിയാദിലെ ഹരീഖില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടി സ്ഥാനത്തില്‍ സൗദി അറേബ്യയില്‍ നാളെ ജൂണ്‍ ഏഴിന് (വെള്ളി) ദുല്‍ഹിജ്ജ ഒന്നാണെന്ന് സൗദി സുപ്രിംകോടതി അറിയിച്ചു. ഇതനുസരിച്ച് ജൂണ്‍ 15ന് ശനിയാഴ്ച അറഫ ദിനവും ജൂണ്‍ 16ന് ഞായറാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്നും കോടതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇന്നലെ (വ്യാഴം) മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യ പ്പെട്ടിരുന്നു. ഇന്ന് (ജൂൺ -ഏഴ്) ദുൽഹജ് മാസം ആരംഭിക്കും. ദുൽഹജ് ഒൻപതിനാണ് അറഫാ ദിനം. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് അറഫ സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25 ലക്ഷത്തോളം പേരാണ് പരിശുദ്ധ ഹജ് കർമ്മത്തിൽ പങ്കെടുക്കാനായി എത്തുന്നത്.

ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ ഏകദേശം ഒരു ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകരാണ് സൗദി അറേബ്യയിലെത്തിയത്. ഇതുവരെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് പതിനായിരത്തിലേറെ വളണ്ടിയര്‍മാര്‍ ഹജ് സേവന മേഖലയില്‍ പങ്കാളിത്തം വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഭൂരിഭാഗം തീർഥാടകരും വിമാനമാർഗമാണ് വന്നതെന്നും കര പ്രവേശന കേന്ദ്രങ്ങളി ലൂടെ എത്തിയ തീർഥാടകരുടെ എണ്ണം അരലക്ഷത്തിന് മേലെയാണ്, കടൽ തുറ മുഖങ്ങൾ വഴി 2,399 തീർഥാ ടകർ എത്തിയെന്നും ഡയറക്‌ടറേറ്റ് വെളിപ്പെടുത്തി.

വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള യോഗ്യരായ സൗദികൾ പ്രവർത്തിപ്പിക്കുന്ന അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര വ്യോമ, കര, കടൽ തുറമുഖങ്ങളിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപെടുത്തി അതിഥികൾക്കുള്ള പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് രാജ്യത്തിന്‍റെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്നതായി ഡയറക്ടറേറ്റ് അറിയിച്ചു. തീർത്ഥാടകരാൽ.


Read Previous

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂട്ടുകെട്ടിൽ മത്സരിക്കില്ല: ആം ആദ്മി പാർട്ടി

Read Next

ഓഹരി കുംഭകോണം: ‘രാ​ഹുൽ ​ഗാന്ധി ​ഗൂഢാലോചന നടത്തുന്നു’- മറുപടിയുമായി ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »