ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ലണ്ടൻ: അമേരിയ്ക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാർഥത്തിൽ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബി.ജി.എസ്.). പരിപാടി നടന്ന എഡിൻബറയിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടു.
സ്കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറയിൽ ജൂൺ ഏഴുമുതൽ ഒമ്പതുവരെ നടന്ന പരിപാടി ആസ്വദിക്കാൻ രണ്ടുലക്ഷത്തിലേറെ ആരാധകരാണെത്തിയത്. സ്വിഫ്റ്റിന്റെ ആഗോളസംഗീത പര്യടനപരിപാടിയായ ‘എറാസ് ടൂറി’ന്റെ ബ്രിട്ടനിലെ ആദ്യ അവതരണമായിരുന്നു എഡിൻബറയിലേത്.
ആരാധകരുടെ ഇഷ്ടഗാനങ്ങളായ ‘റെഡി ഫോർ ഇറ്റ്?’, ‘ക്രുവൽ സമ്മർ’, ‘ഷാംപെയ്ൻ പ്രോബ്ലംസ്’ എന്നിവ പാടിയപ്പോഴായിരുന്നു ഓരോ രാത്രിയും ഭൂകമ്പത്തിനുസമാനമായ ചലനമുണ്ടായതെന്ന് ബി.ജി.എസ്. പറഞ്ഞു. ‘റെഡി ഫോർ ഇറ്റ്?’ പാടിയവേളയിൽ ജനക്കൂട്ടം ഉയർത്തിയ ആരവം 80 കിലോവാട്ട് ഊർജം പ്രസരിപ്പിച്ചു. ആരാധകരുടെ ആരവവും സംഗീതോപകരണങ്ങളുടെ ശബ്ദമുണ്ടാക്കുന്ന പ്രകമ്പനവുമാണ് ഭൂകമ്പതരംഗങ്ങൾക്കു കാരണമാകുന്നത്.
‘എറാസ് ടൂർ’ ആദ്യമായല്ല ഭൂകമ്പമുണ്ടാക്കുന്നത്. 2023 ജൂലായിൽ യു.എസിെല സിയാറ്റയിൽ സ്വിഫ്റ്റ് നടത്തിയ കച്ചേരി ഭൂകമ്പമാപിനിയിലെ 2.3 തീവ്രതയ്ക്കു തുല്യമായ തരംഗമുണ്ടാക്കിയിരുന്നു.
ലോകത്താദ്യമായി 100 കോടിയിലേറെ ഡോളർ നേടിയ സംഗീതപരിപാടി എന്ന റെക്കോഡിന് ‘എറാസ് ടൂർ’ കഴിഞ്ഞവർഷം അർഹമായിരുന്നു.
