ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദമ്മാം : ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കമ്മിറ്റി വിവിധ രാജ്യങ്ങളിൽ 5000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ‘ഇക്കോ വൈബ് ‘എന്ന പദ്ധതിയുടെ ദമ്മാം സോൺ തല ഉദ്ഘാടനം ഐ. സി. എഫ് ഇന്റർനാഷണൽ സെക്രട്ടറി സലീം പാലചിറക്ക് വൃക്ഷ തൈ നൽകി നിർവഹിച്ചു. രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങൾ ജനറൽ സെക്രട്ടറി ജിഷാദ് ജാഫർ തുടങ്ങിയവർ ചേർന്ന് വൃക്ഷതൈ കൈമാറി.
ദമ്മാമിലെ വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ സംഗമങ്ങൾനടക്കും.രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് തലങ്ങളിൽ താമസ സ്ഥലങ്ങൾ സന്ദർശിച്ച് പരിസ്ഥിതി ദിനത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യവും, ക്രമീകരണങ്ങളും ബോധവത്കരിക്കുന്ന സംഗമങ്ങളാണ് നടക്കുക. താമസ കെട്ടിടങ്ങളിലെ പരിമിതമായ സ്ഥലങ്ങളിൽ ചെടികളും പച്ചക്കറികളും സജ്ജീകരിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചും പറവകൾക്ക് വേണ്ടി വെള്ളം ഒരുക്കി വെക്കുന്നതിനെകുറിച്ചും സൗഹൃദ സംഗമങ്ങളിൽ സന്ദേശം കൈമാറും ജൂൺ 4 മുതൽ 9 വരെ യുള്ള കാലയളവിലാണ് ഇക്കോ വൈബ് എന്ന ശീർഷകത്തിൽ ക്യാമ്പയിൻ നടക്കുന്നത്.
ചടങ്ങിൽ ആഷിഖ് കായംകുളം, സഈദ് പുഴക്കൽ എന്നിവർ സംബന്ധിച്ചു.
