Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകുലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയെന്ന് കെ മുരളീധരന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്ക് ഇടയ്ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാറു ണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനു കൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയാണെന്നും ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡിയുടെ ഭീഷണി കേരളത്തില്‍ ഏതായാലും ഇല്ല. മുഖ്യമന്ത്രിക്ക് ഇടയ്ക്ക് ഇഡി ഒരു നോട്ടീസ് അയക്കും. ഇടയ്ക്ക് ഒന്ന്‌പേടിപ്പിക്കും. അത് അങ്ങനെ തന്നെ കെട്ടുപോകും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നത്’- മുരളീധരന്‍ പറഞ്ഞു.

വികസന രേഖ പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖ രനെ പോലെയുള്ള മുതിര്‍ന്ന നേതാവിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തി. ‘തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭൂരിപക്ഷം കിട്ടിയാല്‍ വികസനരേഖ പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നാണ് അദ്ദേ ഹം പറഞ്ഞത്. ഏത് പാര്‍ട്ടി ആയാലും ഒരു കോര്‍പ്പറേഷന്റെ വികസന രേഖ അവതരിപ്പിക്കേണ്ടത് മേയറാണ്. നരേന്ദ്രമോദിക്ക് ഒരുപാട് ജോലിയില്ലേ?. ഇവിടെ വികസന രേഖ പ്രഖ്യാപിക്കലാണോ അദ്ദേ ത്തിന്റെ ജോലി. രാജീവ് ചന്ദ്രശേഖരനെ പോലുള്ളവര്‍ ഇങ്ങനെ പറയുന്നത് കഷ്ടമാണ്.

ഇത്തരം വിഡ്ഢിത്തരങ്ങള്‍ ദയവായി പറയാതിരിക്കുക. ഇത്തവണ തിരുവനന്തപുരത്ത് അവര്‍ മുഖ്യ പ്രതിപക്ഷം പോലും ആവില്ല. പിന്നെ അങ്ങനെ ഒരു പ്രശ്‌നം ഉദിക്കുന്നില്ല. അന്താരാഷ്ട്ര സ്റ്റേഡിയങ്ങള്‍ ഇവിടെ മുന്‍പും ഉണ്ടായിട്ടുണ്ട്. കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്ത്. അവരൊക്കെ ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങള്‍ കണ്ടവരാണ്. ഒളിംപിക്‌സ് ഒക്കെ ഇവിടെ നടത്തുകയാണെങ്കില്‍ നടത്താന്‍ ഒരുബുദ്ധിമുട്ടും ഇല്ല. അതിനുതക്കവണ്ണം ശക്തിയുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടായിക്കൊ ള്ളും. ബിജെപി എന്തായാലും ബുദ്ധിമുട്ടേണ്ട’ – മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ശരിയായ നടപടിയാണെന്നും എന്തുവിളിച്ചുപറയാമെന്ന് കരുതുന്നവര്‍ സമൂഹത്തിന്റെ ശാപമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

ആ ശബ്ദം രാഹുലിന്റേത് തന്നെ; ആധികാരിക പരിശോധനയിൽ സ്ഥിരീകരിച്ച് അന്വേഷണ സംഘം

Read Next

വിരട്ടല്‍ വേണ്ട, ഇഡിക്ക് മുന്നില്‍ പോകാന്‍ മനസ്സില്ല; പാണ്ടന്‍ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »