ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ലോകമെമ്പാടും എമ്പുരാൻ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും തിരക്കുകളെല്ലാം മാറ്റിവച്ച് തീയേറ്ററുകളിലേക്ക് ഓടുകയാണ്. മിക്കവരും കറുത്ത വസ്ത്രമണിഞ്ഞാണ് തീയേറ്ററുകളിലെത്തിയത്. നാട്ടിലെ ആദ്യ പ്രദര്‍ശനം നടന്ന ആറുമണിക്ക് (സൗദി സമയം വ്യാഴം പുലര്‍ച്ചെ മൂന്നര മണിക്ക്) പ്രദര്‍ശനം കാണാന്‍ റിയാദിലെ എക്സിറ്റ് ഒമ്പതിലെ ഗ്രനാഡാ മാളിലെ റീൽ സിനിമാസിൽ മോഹന്‍ലാല്‍ ഫാന്‍സ് സംഘടിപ്പിച്ച ഷോയില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഒരു ഹോളിവുഡ് ചലച്ചിത്രം കണ്ട പ്രതീതി എന്നാണ് പ്രേക്ഷകര്‍ പ്രതികരിക്കു ന്നത്. മോഹന്‍ലാല്‍ ഗംഭീര വേഷത്തില്‍ എത്തിയ ചിത്രം ഇന്നാണ്( മാര്‍ച്ച് 27) ആഗോളതലത്തില്‍ റിലീസ് ചെയ്‌തത്. സിനിമയുടെ ആദ്യഷോ അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ എമ്പുരാന്‍ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്.

പ്രദര്‍ശനത്തിന് മുന്‍പായി കേക്ക് മുറുച്ചു ആഘോഷം പങ്കിട്ട മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് വെല്‍ഫെയര്‍ അസോസിയേഷന്‍ സൗദി ഓണ്‍ലൈന്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷയിലും സന്തോഷത്തിലു മാണ്. ആദ്യ പ്രദര്‍ശനം കാണാന്‍ ഇരുന്നൂറില്‍ പരം കാണികള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന തിയ്യറ്റര്‍ നിറഞ്ഞു കവിഞ്ഞു ആളുകള്‍ ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് നിലവില്‍ 80 റിയാല്‍ ആണ് ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന രണ്ടു ഷോകള്‍ക്ക് ഈടാക്കുന്ന ടിക്കെറ്റ് നിരക്ക് 45 റിയാല്‍ ആണ് ഇന്ന് വ്യാഴം രാത്രി 9.30 ന് മറ്റൊരു ഷോ കൂടി ഫാന്‍സ് നേത്രുത്വത്തില്‍ നടക്കുന്നുണ്ട്. സൗദിയില്‍ ഒട്ടുമിക്ക സിനിമാകേന്ദ്രങ്ങളിലും എമ്പുരാന്‍ പ്രദര്‍ശനം നടക്കുന്നുണ്ട് വന്‍ തിരക്കാണ് എല്ലാ കേന്ദ്രങ്ങ ളിലും അനുഭാപെടുന്നത് ഈദ് ദിനങ്ങളില്‍ വന്‍ തിരക്കായിരിക്കും അനുഭവപെടുക

റിയാദില്‍ നടന്ന ആഘോഷ പരിപാടിക്ക് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് വെല്‍ഫെയര്‍ അസോസി യേഷന്‍ സൗദി ഓണ്‍ലൈന്‍ കൂട്ടായ്മ പ്രസിഡണ്ട് റോബിന്‍, ജനറല്‍ സെക്രട്ടറി രജനീഷ്, വൈസ് പ്രസിഡണ്ട് ആഷില്‍, ജോയിന്‍ സെക്രട്ടറി സന്ദീപ് , ട്രഷറര്‍ ശരത്,വെല്‍ഫെയര്‍ ആണ്ട് ചാരിറ്റി കണ്‍വീനര്‍ ഗോപന്‍ കൊല്ലം, മീഡിയ കോര്‍ഡിനെറ്റര്‍ ജഗേഷ്, എക്സിക്യുട്ടീവ് അംഗങ്ങളായ ഡെന്നീസ്, ജോണ്‍ ജോര്‍ജ് സിബിന്‍ തോമസ് സുനില്‍ ഷോ കോഡിനെറ്റര്‍ ജോര്‍ജ് തൃശ്ശൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അപ്രതീക്ഷിത ക്ലൈമാക്‌സ്, ലോക നിലവാരത്തിലുള്ള ദൃശ്യങ്ങൾ തുടങ്ങിയവയൊക്കെയാണ് ആരാധകരെ ഹരം പിടിപ്പിക്കുന്നത്. മോഹൻലാലിന്‍റെ പ്രകടനവും പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തു ന്നുണ്ട്. പൃഥ്വിരാജ് ഒരു മികച്ച സംവിധായകൻ ആണോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല എന്നാണ് പ്രേക്ഷക അഭിപ്രായം.
https://twitter.com/Malayalamithram/status/1905283600573923381
അതേസമയം സിനിമയുടെ മൂന്നു മണിക്കൂർ ദൈർഘ്യവും, ആദ്യഭാഗമായ ലൂസിഫറിന്‍റെ കഥാ മൂല്യത്തോടുള്ള താരതമ്യവും ചില പ്രേക്ഷകരെ നീരസപ്പെടുത്തുന്നു. എങ്കിലും ആഘോഷത്തിന് കുറവൊന്നുമില്ല
ചിത്രത്തിലെ ട്വിസ്റ്റുകളും സസ്പെൻസുകളും പ്രദർശനം കണ്ട പ്രേക്ഷകർ പുറത്തുവിടാൻ തയ്യാറാ കാതെ മാതൃക പുലർത്തി. ഒരു ഇടവേളക്ക് ശേഷം തിയേറ്ററുകളെ ആഘോഷമാക്കാന്‍ പോകുന്ന തരത്തിലുള്ള എല്ലാ ചേരുവകളും ആയിട്ടാണ് എമ്പുരാൻ എത്തിയിരിക്കുന്നത്. മലയാള സിനിമ ഗ്ലോബലായി, സംഗതി ഇന്റർനാഷണൽ തുടങ്ങിയ പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഏറെയും. ചിത്രത്തിന്‍റെ സാങ്കേതിക മികവിന് പ്രശംസ ഏറെയാണ്.
https://twitter.com/Malayalamithram/status/1905283747135553666
2019ൽ റിലീസ് ചെയ്ത ബ്ലോക്ക്‌ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാ റമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
