Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം’; ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയൈന്ന് പൊലീസ്


കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡി യിലാണ്. സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന.

ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനെ ത്തുടര്‍ന്ന് കോച്ചിനു തീയിട്ടെന്നാണ് സിദ്ഗറിന്റെ മൊഴി. സ്‌റ്റേഷനു തൊട്ടടുത്തുള്ള ബിപിസിഎല്‍ സംഭരണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചുവിട്ടിരുന്നു. ഇതും പ്രകോപനമായി.

ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും സിദ്ഗറിന്റേതു തന്നെയന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിയ കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയിലും പുഷന്‍ജിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തൊട്ടടുത്തുള്ള ബിപിസിഎല്‍ ഇന്ധന സംഭരണശാലയിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പുഷന്‍ജിത്ത് സിദ്ഗറിലേക്ക് അന്വേഷണം എത്തിയത്. ട്രെയിനിലെ സീറ്റ് കുത്തി ക്കീറിയ ശേഷം തീയിട്ടു എന്നാണ് ഇയാള്‍ പറയുന്നത്. ഇന്ധനം ഉപയോഗിച്ചിട്ടില്ലെ ന്നാണ് അന്വേഷണത്തിലും ലഭിച്ച വിവരം.

ഇന്നലെ പുലര്‍ച്ചെ 1.25ന്, റെയില്‍വേ ജീവനക്കാരനാണു ട്രെയിനില്‍ തീ കണ്ടത്. 1.35ന് അഗ്‌നിരക്ഷാസേനയെത്തി, ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി അണച്ചു. ആളപായ മോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കില്‍നിന്ന് 100 മീറ്റര്‍ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീയിടു ന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു.


Read Previous

മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടി; നിങ്ങള്‍ അവരെ ശരിക്ക് പഠിച്ചിട്ടില്ലെന്ന്’രാഹുല്‍ ഗാന്ധി

Read Next

കാലിയായ ഖജനാവുമായിരിക്കുന്ന ഒരാളുടെ കൂടെയിരിക്കാന്‍ ആരെങ്കിലും 82 ലക്ഷം കൊടുക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »