Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈരാറ്റുപേട്ട അസോസിയേഷൻ റിയാദ്, പ്രവര്‍ത്തക സംഗമം


റിയാദ് : ഈരാറ്റുപേട്ടയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ റിയാദിലെ കൂട്ടായ്‌മയായ ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ റിയാദ് അൽമാസ് റെസ്റ്റോറന്റിൽ പ്രവർത്തകരുടെ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രസിഡണ്ട്‌ സലിം തലനാട് അധ്യക്ഷത വഹിച്ചു.

കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും നാട്ടിലെയും പ്രവാസലോകത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ ഇടപെടലുകൾ വിശദമായി പ്രതിപാദിച്ചുകൊണ്ട് “ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ നാളിതു വരെ” എന്ന വിഷയം സക്കിർ കൊല്ലം പറമ്പിൽ അവതരിപ്പിച്ചു.

മുഖ്യ പ്രഭാഷണം ഷറഫുദ്ധീൻ നദ്‌വി നടത്തി. സംഘടനയുടെ ലക്ഷ്യങ്ങളും ഭാവി പ്രവർത്തന രേഖയും അജ്മൽ ഖാൻ അവതരിപ്പിച്ചു. റിയാദ് ഇന്ത്യൻ മിഡിയ ഫോറം സാംസ്‌കാരിക വിഭാഗം കൺവീനർ ഷിബു ഉസ്മാൻ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. അസിം ഖാദർ സ്വാഗതവും റെസ്സൽ നന്ദിയും പറഞ്ഞു.

നസിബ് വട്ടക്കയം നൂർ, ഇജാസ്, റോഷൻ, ഷാഹുൽ ഹമീദ്, റഫീഷ് അലിയാർ, സുനീർ കൊല്ലംപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

കേരളപ്പിറവി ദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Read Next

പഴമയുടെ വായനയുമായി ചില്ല പ്രതിമാസ വായന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »