Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വായ്പ പോലും കിട്ടാത്ത സ്ഥിതി, അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെ റദ്ദാക്കും; കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂര്‍ണ ചെലവ് ചുരുക്കല്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ലാഭമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കും. കെഎസ്ആര്‍ടി സിക്ക് ഒരു ലോണ്‍ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ സമ്പൂര്‍ണ ചെലവ് ചുരുക്കിയേ തീരൂ. സിറ്റിയില്‍ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസല്‍ ലാഭിക്കാന്‍ കഴിയുന്നുണ്ട്. സര്‍വ്വീസുകളെ ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങള്‍ റദ്ദാക്കിയത്. ശമ്പള – പെന്‍ഷന്‍ കാര്യത്തില്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുകളുണ്ട്. അന്തര്‍ സംസ്ഥാന സര്‍വ്വീസ് ഉള്‍പ്പെടെ റദ്ദാക്കും. അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് തന്നെ വലയില്‍ ചാടിക്കാന്‍ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെഎസ്ആര്‍ടിസി എംഡി മാറുന്നുവെന്ന കാര്യം അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

ലോക്‌സഭ തെരഞ്ഞെടുപ്പ്: രണ്ടിടത്ത് പുതുമുഖങ്ങള്‍, കെപിസിസി യോഗത്തില്‍ ധാരണ

Read Next

കേരള ഗാനത്തില്‍ തീരുമാനമായിട്ടില്ല’; ശ്രീകുമാരന്‍ തമ്പി ലോകം കണ്ട മഹാനായ കവിയെന്ന് മന്ത്രി സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »