Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അശ്ളീല ഉള്ളടക്കമുള്ള ടിക്ടോക് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത പ്രവാസികൾ പിടിയിൽ


അബുദാബി: അശ്ളീല ഉള്ളടക്കമുള്ള ടിക്ടോക് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത പ്രവാസികൾ പിടിയിൽ. അഞ്ച് ഫിലിപ്പീൻസ് സ്വദേശികളെയാണ് യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോയാണ് നടപടിയിലേയ്ക്ക് നയിച്ചത് എന്നാണ് പിടിയിലായവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. നിയമനടപടിയുണ്ടാകും എന്നറിയാതെ തമാശയ്ക്ക് ചിത്രീകരിച്ചെങ്കിലും വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലെ ഉള്ളടക്കമാണെന്ന തെറ്റിദ്ധാരണയിൽ അധികൃതർ അറസ്റ്റ് ചെയ്തതായാണ് വിശദീകരണം.

അതേസമയം പിടിയിലായവരുടെ കോടതി നടപടികൾ ആരംഭിക്കാൻ കാത്തിരിക്കുകയാണെന്ന് ഫിലിപ്പീൻസ് അധികൃതർ അറിയിച്ചു. എംബസി ഇവർക്കാവശ്യമായ നിയമസഹായം നൽകും. സംഭവം നിരീക്ഷിച്ച് വരികയാണെന്ന് ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറൽ അറിയിച്ചു. പ്രവാസികൾ യുഎഇയുടെ പ്രാദേശിക സംസ്കാരങ്ങളെ മാനിക്കണം. കൂടാതെ സൈബർ നിയമങ്ങളെക്കുറിച്ചും സമൂഹ മാദ്ധ്യമങ്ങളിൽ എന്ത് പോസ്റ്റ് ചെയ്യണം എന്നതിനെക്കുറിച്ചും ബോധവാന്മായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.


Read Previous

റിയാദ് ഇന്ത്യന് മീഡിയാ ഫോറം (റിംഫ്) അത്താഴ സംഗമം.

Read Next

സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് ഇനി സംസ്ഥാന പാര്‍ട്ടി; എഎപി ദേശീയ പാര്‍ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »