Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘എഴുത്തോല’ ഇന്ന് മുതൽ; പ്രധാന വേഷത്തിൽ നിഷ സാരംഗ്


പഴയ കാലഘട്ടത്തിലെ അർധ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലെ സ്‌ത്രീ അധ്യാ പികയെയാണ് ‘ആശാത്തി’ എന്ന് വിശേഷിപ്പിക്കുന്നത്. അധ്യാപകനെ ആശാൻ എന്നും വിളിക്കുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ, ആശാത്തിയുടെ മുൻ ശിഷ്യനായ നന്ദൻ മകളുടെ ആദ്യാക്ഷരം എഴുതിക്കുന്നതിനായി നാട്ടിലെത്തിയപ്പോൾ ആശാ ൻ്റെയും ആശാത്തിയുടെയും ദുഃഖകരമായ വിയോഗത്തെക്കുറിച്ചും അവരുടെ ദുരിതപൂർണവും ദാരുണവുമായ അവസാന നാളുകളെക്കുറിച്ചും അറിയുന്നു. തുടർന്ന് നന്ദൻ അവർക്കായി നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം പറയുന്നത്.

ടി ശങ്കറും സതീഷ് ഷേണായിയും ചേർന്നാണ് എഴുത്തോല നിർമിച്ചിക്കുന്നത്. സുന്ദർബൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നരേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ പുരസ്‌കാരങ്ങൾ ആണ് എഴുത്തോല ഇതുവരെ സ്വന്തമാക്കിയത്.

നിഷ സാരംഗിന് പുറമെ ശങ്കർ, കൃഷ്‌ണ പ്രസാദ്, ഹേമന്ദ് മേനോൻ എന്നിവരാണ് ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഗോപൻ മങ്കാട്ട്, സുന്ദര പാണ്ഡ്യൻ, ജയകൃഷ്‌ണൻ, പ്രഭു, അനുപമ, സ്വപ്‌ന പിള്ള, പോളി വൽസൻ, രഞ്ജിത്ത് കലാഭവൻ, മാസ്‌റ്റർ ജെറാമി, മാസ്‌റ്റർ ശ്രീയാൻഷ്, എല്ല മരിയ തുടങ്ങിയവരാണ് എഴുത്തോല’യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഒളപ്പമണ്ണ, ബിലു വി നാരായണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിതാരയും പ്രശാന്ത് കർമ്മയും ചേർന്ന് സംഗീതം പകർന്നിരിക്കുന്നു.

നിഷ സാരംഗ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘എഴുത്തോല’ നാളെ തിയേറ്ററു കളിലേക്ക്. നവാഗതനായ സുരേഷ് ഉണ്ണിക്കൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ‘എഴു ത്തോല’ വിവിധ ഫെസ്‌റ്റുവലുകളിൽ ഇതിനോടകം നിരവധി അവാർഡുകൾ കര സ്ഥമാക്കിയിട്ടുണ്ട്. സംവിധായകൻ സുരേഷ് ഉണ്ണിക്കൃഷ്‌ണൻ തന്നെയാണ് എഴു ത്തോലയുടെ രചനയും നിർവഹിച്ചത്.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുന്ന മാറ്റങ്ങളുടെ ഫലമായി അധ്യാപ കരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ജീവിതത്തിൽ സംഭവി ക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. പാറുക്കുട്ടി ആശാ ത്തിയും ഭർത്താവ് കൃഷ്‌ണൻ ആശാനുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവരുടെ ജീവിതത്തിലൂടെയാണ് എഴുത്തോലയുടെ സഞ്ചാരം.

ധു ബാലകൃഷ്‌ണൻ, നയന നായർ, ശ്രേയ ജയദീപ്, അഭിജിത്ത് വിജയൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നത്. ശ്രീജിത്ത് പാച്ചേനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഹരീഷ് മോഹനാണ്. കലാസംവിധാനം സതീഷ് നെല്ലായയും നിർവഹിക്കുന്നു. വസ്‌ത്രാലങ്കാരം : കുമാർ എടപ്പാൾ, മേക്കപ്പ് : മനോജ് അങ്കമാലി, പ്രൊഡക്ഷൻ കൺട്രോളർ : ബിജു കടവൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Read Previous

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതലി’ന്

Read Next

ആമിര്‍ ഖാന് പകരം പൃഥ്വിരാജ്…? രാജമൗലി – മഹേഷ് ബാബു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സൂപ്പര്‍ താരമെത്തുമെന്ന് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »