Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അച്യുതാന്ദന് വിട; സത്യസന്ധതയുടെ പര്യായമായി ജനം അടയാളപ്പെടുത്തിയ നേതാവ്


തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സത്യസന്ധതയ്ക്കും ജനവിശ്വാസത്തിനും പുത്തന്‍ നിര്‍വചനം രചിച്ച ജനകീയ കമ്മ്യൂണിസ്‌റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്‍ (101) അന്തരിച്ചു. തിരുവ നന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ആശുപത്രിയിലെത്തി. തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഇന്നു വൈകിട്ട് 3.20ന് ആയിരുന്നു അന്ത്യമെന്ന് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി.

ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുമതുല്‍ വെൻ്റിലേറ്ററിൻ്റെ സഹായത്തടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ വിഎസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടായിരു ന്നെങ്കിലും ആരോഗ്യനിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നില്ല. മരുന്നുകളോടും ഡയാലിസിസിനോടും പ്രതികരി ച്ചിരുന്നെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായില്ല. തുടര്‍ന്ന് ചികിത്സാരീതികള്‍ വിലയിരുത്താനും തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കാനും ജൂണ്‍ 30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് വിദഗ്‌ധ ഡോക്‌ടര്‍മാരെത്തിയിരുന്നു.

2019-ല്‍ പക്ഷാഘാതം ബാധിച്ചതിനു ശേഷമാണ് വിഎസ് തീര്‍ത്തും അനാരോഗ്യ അവസ്ഥയിലേക്കു നീങ്ങുന്നത്. തുടര്‍ന്ന് വീട്ടില്‍തന്നെ നിരീക്ഷണത്തിലായിരുന്ന വിഎസിന് കടുത്ത ശ്വാസതടസ മുണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 23ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഴിമതിക്കും അനധികൃത കയ്യേറ്റങ്ങള്‍ക്കുമെതിരെ വിട്ടു വീഴ്‌ചയില്ലാത്ത ഇടപെടല്‍ നടത്തി കേരളീയ പൊതു സമൂഹത്തിൻ്റെ ഹൃദയങ്ങളില്‍ ആഴത്തിലിടം പിടിച്ച വി എസ് അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് 82 വയസായിരുന്നു പ്രായം. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രതിപക്ഷ നേതാവായിരുന്നു.

2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൊതു സ്വത്തുക്കളുടെ കയ്യേറ്റങ്ങള്‍ക്കെ തിരെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. മതികെട്ടാന്‍മലയിലെയും മൂന്നാറി ലെയും ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ ഈ സ്ഥലങ്ങളില്‍ വി എസ് നേരിട്ടെത്താന്‍ തുടങ്ങിയ തോടെ എല്ലായിടത്തു നിന്നും കയ്യേറ്റക്കാര്‍ പിന്‍മാറി.

അഴിമതിക്കെതിരെ നേരിട്ട് നിയമപോരാട്ടത്തിനിറങ്ങിയ വിഎസ് അച്യുതാനന്ദൻ്റെ കാര്‍ക്കശ്യ നിലപാടിനു മുന്നില്‍ ആര്‍ ബാലകൃഷ്‌ണപിള്ളയ്ക്ക് ജയിലില്‍ പോകേണ്ടി വന്നു. ഇടമലയാര്‍ അണ ക്കെട്ടു നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്‌ണപിള്ളയ്‌ക്കെതിരെ വി എസ് അച്യുതാനന്ദന്‍ ദീര്‍ഘമായ നിയമപോരാട്ടം നടത്തിയത്.

മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ഉടന്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടത്തിയ ധീരമായ നടപടികള്‍ ദേശീയ തലത്തില്‍ തന്നെ അച്യുതാനന്ദൻ്റെ യശസുയര്‍ത്തി. മൂന്നാറിലെ അനധികൃത കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം വിഎസ് സര്‍ക്കാര്‍ നീങ്ങിയതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു. ഇതോടെയാണ് മൂന്നാര്‍ ദൗത്യത്തിന് താത്കാലിക തിരശീല വീണത്.

വാക്കുകളിലും നിലപാടുകളിലും പുലര്‍ത്തിയ വിശ്വാസ്യത ജനഹൃദയങ്ങളില്‍ മറ്റൊരു നേതാവിനു ലഭിക്കാത്ത സത്യസന്ധ പരിവേഷം അദ്ദേഹത്തിനു നൽകി. വിഎസ് പറയുന്നതില്‍ മാത്രമാണ് സത്യസന്ധത എന്നു ജനങ്ങള്‍ കരുതിയിരുന്ന ഒരു കാലമായിരുന്നു 2001 മുതല്‍ 2011 വരെ അദ്ദേഹം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലം. വിഎസ് സിപിഎമ്മിൻ്റെ പാര്‍ലമെൻ്ററി പാര്‍ട്ടി നേതാവും പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഇരുവരും ഇരുചേരികളില്‍ നിന്ന് ദീര്‍ഘകാലം പോരടിച്ചുവെങ്കിലും ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതോടെ വിഎസ് ദുര്‍ബലനായി.

1964 ല്‍ സിപിഐ പിളര്‍ന്ന് സിപിഎം രൂപീകരിക്കുന്നതിനിടയാക്കിയ ദേശീയ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചിറങ്ങിയ 32 പേരില്‍ വിഎസ് അച്യുതാനന്ദനുമുണ്ടായിരുന്നു. 1980 മുതല്‍ 1982 വരെ തുടര്‍ച്ചയായി 12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ സിപിഎമ്മിനെ നയിച്ചു. ദീര്‍ഘകാലം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ മെമ്പറുമായിരുന്നു.

1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദൻ്റെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്‌ടപ്പെട്ട അദ്ദഹം ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് തുണിക്കടയില്‍ തൊഴിലാളിയായി. സര്‍ സിപിക്കെതിരായ പുന്നപ്ര വയലാര്‍ സമര കാലത്ത് പൊലീസിൻ്റെ അതിക്രൂര മര്‍ദനത്തിരയായി മരണം മുന്നില്‍കണ്ട നേതാവാണ്.

പാര്‍ട്ടി പിളര്‍പ്പിനു പിന്നാലെ 1965 ല്‍ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1967 ലും 70 ലും അമ്പലപ്പുഴയില്‍ നിന്നു വിജയിച്ചെങ്കിലും 77 ല്‍ വീണ്ടും പരാജയപ്പെട്ടു. 1991 ല്‍ മാരാരിക്കുളത്തു നിന്നു മത്സരിച്ച് നിയമസഭയിലെത്തി. 1996 ല്‍ എല്‍ഡിഎഫിന് ഭരണം ലഭിച്ചാല്‍ വിഎസ് മുഖ്യമന്ത്രിയാകുമെന്നു കരുതിയിരുന്നെങ്കിലും സിപിഎം വിഭാഗീയതയുടെ ഭാഗ മായി 1965 വോട്ടുകള്‍ക്ക് സിപിഎം ശക്തികേന്ദ്രമായ മാരാരിക്കുളത്ത് പരാജയപ്പെട്ടു. 2001 മുതല്‍ തുടര്‍ച്ചയായി നാലു തവണ മലമ്പുഴയില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കെ വസുമതിയാണ് ഭാര്യ. മക്കള്‍ ഡോ. വി എ അരുണ്‍കുമാര്‍, ഡോ. വി വി ആശ.


Read Previous

പതിവ് നടത്തത്തിനിടെ ശാരീരിക അസ്വസ്ഥത; മിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read Next

ഒരു നൂറ്റാണ്ട് ഒരേ ഒരു വിഎസ്…., സമരോജ്ജ്വല ജീവിതം; നിലപാടുകളുടെ നായകന്‍; മണ്ണിനും മനുഷ്യനും വേണ്ടി നിലകൊണ്ട വിഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »