ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കേരള രാജ്യാന്തര ചലച്ചിത്രമേള, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവയിൽ മികച്ച നടിക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കിയ ഫാസിൽ റസാഖിന്റെ ആദ്യ ചിത്രം ‘തടവ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു.

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബീന ചന്ദ്രൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു എല്ലായിടത്ത് നിന്നും ലഭിച്ചിരുന്നത്. 2023 ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം മുംബൈയിലെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.
അൻപത് വയസുള്ള ഒരു അംഗനവാടി ടീച്ചറുടെയും അവരുമായി ബന്ധപ്പെട്ട നിൽക്കുന്ന മാറ്റ് മനുഷ്യരുടെയും കഥയാണ് തടവിന്റെ പ്രമേയം. ജീവിതത്തിൽ പ്രതിസന്ധി ഘട്ടം വരുമ്പോൾ എങ്ങനെയാണ് മനുഷ്യർ അതിജീവിക്കുന്നതെന്നും ചിത്രം പറയുന്നു. വാർത്തകളിലൂടെ അറിഞ്ഞ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
