Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശിലെ അൻപത് ജഡ്‌ജിമാർക്ക് ഇന്ത്യയിൽ പരിശീലനം, നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ


ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ 50 ബംഗ്ലാദേശ് ജഡ്‌ജിമാര്‍ക്ക് പത്ത് ദിവസം ഇന്ത്യയില്‍ പരിശീലനത്തിന് കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ അനുമതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിലാകും ഇവര്‍ക്ക് പരിശീലനം നല്‍കുക സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ക്ക് ഇന്ത്യയില്‍ പ്രവേശനത്തിന് അനുമതി നല്‍കിയത്. അടുത്തമാസം പത്ത് മുതല്‍ 20 വരെയാകും ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.

അസിസ്റ്റന്‍റ് ജഡ്‌ജിമാര്‍, സീനിയര്‍ അസിസ്റ്റന്‍റ് ജഡ്‌ജിമാര്‍, ജോയിന്‍റ് ജില്ലാ സെഷന്‍സ് ജഡ്‌ജിമാര്‍, അഡീഷണല്‍ ഡിസ്‌ട്രിക്‌ട്, സെഷന്‍സ് ജഡ്‌ജിമാര്‍, ജില്ലാ, സെഷന്‍സ് ജഡ്‌ജിമാര്‍, സമാന പദവികളുള്ളവര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനുള്ള മുഴുവന്‍ ചെലവും വഹിക്കുന്നത് ഇന്ത്യയാണെന്നും നിയമമന്ത്രാലയത്തിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി(ട്രെയിനിങ്) അബ്‌ദുള്‍ ഹസന്തിന്‍റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയത് മുതല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായിരിക്കുകയാണ്. ഇതിനിടെയാണ് പരിശീലനത്തിനായി ജഡ്‌ജിമാര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ രാഷ്‌ട്രീയ അഭയം തേടിയത്. കടുത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊടുവിലാണ് അവാമി ലീഗിന്‍റെ പതിനാറ് കൊല്ലത്തെ വാഴ്‌ചയ്ക്ക് അന്ത്യമായത്.

നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് ഹിന്ദു സമുദായത്തിന് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണ പരമ്പര അരങ്ങേറുകയാണ്. ഓഗസ്റ്റ് എട്ടിനാണ് യൂനസ് അധികാരമേറ്റത്.രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്‌തതില്‍ ഇന്ത്യ ബംഗ്ലാദേശിനെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ മാസവും ഇദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരിക്കുകയാണ്.


Read Previous

സ്വകാര്യവത്ക്കരണം ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാകില്ല, സർക്കാർ ഈ രംഗത്ത് കൂടുതൽ നിക്ഷേപം നടത്തണമന്നും രാഹുൽ ഗാന്ധി

Read Next

ചൈനയിൽ ശ്വാസകോശരോഗങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംയുക്ത യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »