ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: ബേപ്പൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തുടരുന്നതിനിടെ മണ്ഡലത്തില്‍ സജീവ മായി മുന്‍ എംഎല്‍എ പിവി അന്‍വര്‍. ദിവസങ്ങളായി ബേപ്പൂര്‍ മണ്ഡലത്തില്‍ തുടരുന്ന അന്‍വര്‍ യുഡി എഫ് നേതാക്കളും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴി ക്കോട് കോര്‍പ്പറേഷനില്‍ ബേപ്പൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളെയും അന്‍വര്‍ കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് എന്ന ആവശ്യമാണ് അന്‍വര്‍ കോണ്‍ഗ്രസിനു മുന്നില്‍ വച്ചിട്ടുള്ളത്

മൂന്ന് സീറ്റെന്ന അന്‍വറിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് നേതൃത്വം നിലപാട് അറിയിച്ചിട്ടില്ല. കാസര് കോട്, പൂഞ്ഞാര്‍ മണ്ഡലങ്ങളാണ് അന്‍വര്‍ ആവശ്യപ്പെട്ടത്. അന്‍വറിന്റെ ആവശ്യം യുഡിഎഫ് അംഗീ കരിക്കുകയാണെങ്കില്‍ പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പനും കാസര്‍കോട് നിസാര്‍ മേത്തറും സ്ഥാനാര് ഥികളാകും. ബേപ്പൂര്‍ മണ്ഡലം എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ ലീഡ് നോക്കുമ്പോള്‍ രണ്ടായിരത്തില്‍ താഴെമാത്രമാണ് എല്‍ഡിഎഫിന് ഉള്ളത്. ഇതിനെ മറികടന്ന് ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പിവി അന്‍വര്‍.
ബേപ്പൂരില്‍ മുഹമ്മദ് റിയാസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. പിവി അന്‍വര്‍ വരുന്നതോടെ കടുത്ത മത്സരം ഉറപ്പായി. മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ആവര്‍ത്തിക്കുമോയെന്ന ഭയവും എല്‍ഡിഎഫിനുണ്ട്. തിരിച്ചടി ഭയന്ന് മുഹമ്മദ് റിയാസിനെ മണ്ഡലം മാറ്റുന്നത് കൂടുതല്‍ ദോഷ കരമാകുമെന്ന വിലയിരുത്തലിലാണ് സിപിഎം. എല്‍ഡിഎഫ് വിട്ടതിന് പിന്നാലെ തന്റെ പോരാട്ടം പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയാണെന്ന് അന്‍വര്‍ ആണയിട്ടിരുന്നു. അന്‍വര്‍ പഠിച്ച പണി പതിനെട്ടും നോക്കുമെന്നതിനാല്‍ മണ്ഡലത്തിലെ വിജയം സിപിഎമ്മിന് അത്ര എളുപ്പമാകില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎ മുഹമ്മദ് റിയാസ് 28,747 വോട്ടുക ള്‍ക്കാണ് വിജയിച്ചത്. മണ്ഡലത്തില്‍ നടത്തിയ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് എല്‍ഡി എഫി ന്റെ കൈമുതല്‍. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിനെതിരെ വിജ യിച്ചില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. പിന്നാലെ നടന്ന തെര ഞ്ഞെടുപ്പില്‍ വികെസി മമ്മദ് കോയ 2016ലേതിനേക്കാള്‍ മികച്ച വിജയം എല്‍ഡിഎഫിന് സമ്മാനിച്ചു. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് 2016ല്‍ അന്‍വര്‍ ആദ്യമായി നിയമസഭയിലെത്തിയത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തില്‍ ഇളകാത്ത കോട്ടകള്‍ ഇല്ലെന്നാണ് അന്‍വറിന്റെ പക്ഷം.
