Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് പോരടിക്കുന്നവര്‍ തിരുനെൽവേലിയിൽ സഖ്യകക്ഷികൾ: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മോദി – PM Visit In Kerala Kattakkada


തിരുവനന്തപുരം : കേരളത്തിലെ എൽഡിഎഫിനും കോൺഗ്രസിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് പരസ്‌പരം പോരടിക്കുന്ന പാർട്ടികൾ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സഖ്യകക്ഷികളാണെന്ന് പരിഹസിച്ച മോദി ഇരുപാർട്ടികളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്‌തു. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ കാട്ടാക്കടയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഇന്നലെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായുള്ള വിശദമായ മാർഗരേഖ യുണ്ടെന്നും മോദി പറഞ്ഞു. തീരദേശം സംരക്ഷിക്കുമെന്നും തീരദേശവാസികളുടെ ഉപജീവനമാർഗം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീകൾ ക്കെതിരായ അതിക്രമങ്ങളും എൽഡിഎഫിന്‍റെയും കോൺഗ്രസിൻ്റെയും കാര്യക്ഷ മതയില്ലാത്ത ഭരണം മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണക്കടത്തും സഹകരണ ബാങ്ക് തട്ടിപ്പും ചൂണ്ടിക്കാട്ടി മോദി കേരളത്തിലെ ഇടത് സർക്കാരിനെ കടന്നാക്രമിച്ചു.

അഴിമതിക്കാരായ ഇരുപാർട്ടിക്കാരും തനിക്കെതിരെ നിൽക്കാൻ കൂട്ടുകെട്ടുണ്ടാക്കുക യാണെന്നും, എന്നാൽ താൻ അവരെ ഭയപ്പെടുന്നില്ലെന്നും മോദി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ കാട്ടാക്ക ടയിൽ ബിജെപിയുടെ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആലത്തൂർ ലോക്‌സഭ മണ്ഡലത്തിലെ കുന്നംകുളത്ത് നടന്ന പൊതു യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിൽ കണ്ടത് എൻഡിഎ ഭരണത്തിൻ്റെ ട്രയിലർ മാത്രമാണെന്നും കേരളത്തിന്‍റെയും രാജ്യത്തിൻ്റെയും പുരോഗതിക്കായി ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി കേരളത്തിൻ്റെ പിന്തുണ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ ആറാമത്തെ കേരള സന്ദർശനമാണിത്.


Read Previous

ഇത്തവണയും കൊടിയില്ല; വയനാട്ടില്‍ ആവേശം വിതറി രാഹുലിന്റെ റോഡ് ഷോ

Read Next

പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്ക്കും കാരണം മോദി, വാഗ്‌ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി #Priyanka Gandhi Against Modi

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »