Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു


കൊച്ചി: ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

എട്ടുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമത്തിലായിരുന്നു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1975ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യസിനിമ. അറന്നൂറോളം സിനിമകളില്‍ ചെറുതും വലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അയാള്‍ കഥയെഴുതകയാണ്, നാടോടിക്കാറ്റ്, അനന്തഭദ്രം, സന്ദേശം, പാണ്ടിപ്പട. കളിക്കളം, പപ്പയുടെ അപ്പൂസ്, നരസിംഹം, വിയറ്റ്നാം കോളനി, കൊച്ചിരാജാവ്, ലേലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.


Read Previous

ഹജ്ജ്; കേരളത്തില്‍നിന്ന് 14,590 പേര്‍ക്ക് അവസരം

Read Next

ഡിഎംകെയുടെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ സഭയില്‍; എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. അതിനാലാണ് തോര്‍ത്ത് കരുതിയതെന്നും അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »