Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആദ്യം ഒളിമ്പിക്‌ സ്വര്‍ണം, പിന്നെ വിവാഹ മോതിരം; പാരിസില്‍ ‘ഒരു ചൈനീസ് പ്രണയകഥ


പാരിസ്: ഒളിമ്പിക്‌ വേദിയില്‍ ഒരു മെഡല്‍ നേടുകയെന്നത് ഏതൊരു കായിക താരത്തിന്‍റെയും സ്വപ്‌നമാവും. പ്രണയ നഗരമായ പാരിസില്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മടങ്ങുമ്പോള്‍ ‘ഡബിള്‍ ഹാപ്പി’യാണ് ചൈനീസ് ബാഡ്‌മിന്‍റണ്‍ താരം ഹുവാങ് യാക്യോങ്‌. മിക്‌സ്‌ഡ് ഡബിള്‍സില്‍ ഷെങ് സിവേയ്‌ക്കൊപ്പം സ്വര്‍ണം നേടിയതിന് പിന്നാലെ മറ്റൊരു സമ്മാനവും 30-കാരിയ്‌ക്ക് ലഭിച്ചു.

ടീം മേറ്റായ ലിയു യചാനാണ് യാക്യോങ്ങിന് സർപ്രൈസ് നൽകിയത്. ഒളിമ്പിക്‌ മെഡൽ കഴുത്തിലണിഞ്ഞ് എത്തിയ യാക്യോങ്ങിനെ ഒരു ബോക്കെ നല്‍കിയാണ് യചാന്‍ വരവേറ്റത്. പിന്നാലെ പോക്കറ്റില്‍ കരുതിയിരുന്ന വിവാഹ മോതിരം കയ്യിലെടുത്തു. മുട്ടുകുത്തിയിരുന്ന ശേഷം വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്‌തു. യാക്യോങ്‌ സമ്മതമറിയിച്ചതോടെ മോതിരം യചാന്‍ അവളുടെ കൈവിരലില്‍ അണിയിച്ചു. പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ചു.

ലാ ചാപ്പല്ലെ അരീനയിലെയില്‍ ചുറ്റുംകൂടി നിന്നവര്‍ ഇരുവര്‍ക്കുമായി കയ്യടിച്ചു. അവര്‍ക്കായി തന്‍റെ വിവാഹ മോതിരം അവള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു. ചൈനീസ് താരങ്ങളുടെ ഈ പ്രൊപ്പോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം പാരിസില്‍ വച്ച് വിവാഹനിശ്ചയ മോതിരം താൻ പ്രതീക്ഷിച്ചിരുന്നി ല്ലെന്ന് ഹുവാങ് യാക്യോങ്‌ പ്രതികരിച്ചു. കരച്ചിലടക്കാന്‍ പാടുപെട്ടുകൊണ്ട് ഏറെ വികാരധീനയായാണ് അവര്‍ സംസാരിച്ചത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നതിനായി ശ്രദ്ധമുഴുവനും പരിശീലനത്തിലായിരുന്നു കേന്ദ്രീകരിച്ചത്.


Read Previous

അര്‍ജുന്‍ മിഷന്‍: ‘തെരച്ചില്‍ അനിശ്ചിതത്വത്തിലെന്ന്’ കുടുംബം; വീട് സന്ദര്‍ശിച്ച് വിഡി സതീശന്‍

Read Next

തട്ടിയെടുത്തത് കോടികള്‍; കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ; അമ്പരന്ന് മുംബൈ പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »