Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓര്‍മകളില്‍ ആ മധുര മനോഹര ഗാനങ്ങള്‍ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്


ഇന്ത്യന്‍ സംഗീതലോകത്തെ പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രതിഭ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്. ബാക്കിവച്ചുപോയ സംഗീതത്തിലൂടെ എസ്‍പിബി ഇന്നും ജീവിക്കുന്നു.

ശ്രീപതി പണ്ഡിതരാധ്യലു ബാലസുബ്രഹ്‌മണ്യം. നമ്മുടെ എസ്‍പിബി. പാട്ടുകൊണ്ട് ദേശഭാഷാന്തരങ്ങളെ മറികടന്ന് എല്ലാവരുടെയും ബാലുവായി നിറഞ്ഞ പതിറ്റാണ്ടുകള്‍.

ഏത് പാട്ടും അനായാസമായി പാടി വയ്ക്കുന്ന ഗായകൻ. നാൽപതു വർഷം കൊണ്ട് പാടിത്തീർത്തത് 40,000ൽ അധികം പാട്ടുകൾ. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരം. വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ ഇതിന് പുറമേ.രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചു. ഏറ്റവുമധികം പാട്ടുകൾ പാടി റെക്കോർഡ് ചെയ്ത പിന്നണി ഗായകൻ എന്ന റെക്കോർഡും എസ്‍പിബിക്ക് സ്വന്തം.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി അങ്ങനെ എസ്‍പിബി ശബ്‍ദം കൊണ്ട് തൊടാത്ത ഭാഷയില്ല മനുഷ്യരില്ല. ഗായകന്‍, സംഗീതസംവിധായകന്‍, നടന്‍, ഡബ്ബിങ് ആർട്ടിസ്‌റ്റ് അതിലെല്ലാമുപരി തലക്കനം ലവലേശം തൊട്ടുതീണ്ടാത്ത മനുഷ്യന്‍.

1981ല്‍ 12 മണിക്കൂർ കൊണ്ട് പാടി റെക്കോർഡ് ചെയ്‍തത് 21 കന്നഡ പാട്ടുകള്‍, പിന്നീട് ഒറ്റദിവസം കൊണ്ടു 19 തമിഴ് ഗാനങ്ങൾ, മറ്റൊരിക്കൽ 16 ഹിന്ദി ഗാനങ്ങൾ. ഇതുപോലെ ഇനി ആർക്ക് സാധിക്കും.

എസ് ജാനകിയുടെ പാടിയ ഭാവം കിട്ടാന്‍ ഒരു പാട്ട് ഒരു രാത്രിമുഴുവന്‍ ആവർത്തിച്ച് പാടി റെക്കോർഡ് ചെയ്തതൊരു കഥയുണ്ട്. ആയിരം പാട്ടുവേണ്ട ഇതുപോലെ ഒരുപാട്ട് മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പ്രണയിക്കാനും നൃത്തം ചെയ്യാനും പാടി ഉറക്കാനും പാടി ഉണർത്താനും ഇന്നും എസ്‍പിബിയുടെ ശബ്‍ദം നമുക്കൊപ്പമുണ്ട്. ഒരു നിലവ് പെയ്‍തിറങ്ങുന്നത് പോലെ.


Read Previous

രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരൻ തമ്പി ‘ജി വേണുഗോപാല്‍ പറഞ്ഞത് അസത്യം’,

Read Next

ഒടുവിൽ നൂറ് രൂപ കൈക്കൂലി കേസിൽ ഉദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു നിയമപോരാട്ടം നീണ്ടത് 39 വർഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »