Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിന് വിദേശകാര്യ സെക്രട്ടറി; വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍, വിമര്‍ശനവുമായി ബിജെപി


തിരുവനന്തപുര: പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന് കീഴിലായ വിദേശ കാര്യ വകുപ്പിലേക്ക് സ്വന്തമായി വിദേശകാര്യ സഹകരണ സെക്രട്ടറിയെ സൃഷ്‌ടിച്ച് വിവാദ ത്തിന് തിരികൊളുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലേബര്‍ ആന്‍ഡ് സ്‌കില്‍ ഡിപ്പാര്‍ട്ട്മെൻ്റ് സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥ ഡോ. കെ വാസുകിയെയാണ് പുതുതായി വിദേശകാര്യ സഹകരണവുമായി ബന്ധപ്പെട്ട അധിക ചുമതലയില്‍ നിയമിച്ചിരിക്കുന്നത്. നിലവില്‍ സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥയായ വാസുകിക്ക് പുതിയ ചുമതല ലഭിക്കുന്നതോടെ അവര്‍ വിദേശ സഹകരണ സെക്രട്ട റിയാകും.

ജൂലൈ 15ന് സംസ്ഥാന പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയ തെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യ മാക്കി വച്ചതില്‍ നിന്ന് തന്നെ നിയമനത്തില്‍ ദുരൂഹത വ്യക്തമാണ്. പകരം സംവിധാന മാകുന്നത് വരെ പൊതുഭരണ വകുപ്പ് – പൊളിറ്റിക്കല്‍ വിഭാഗം വാസുകിയെ ഇക്കാര്യ ത്തില്‍ സഹായിക്കണമെന്ന് നിയമനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൻ്റെ രണ്ടാം ഭാഗത്ത് വിശദമാക്കുന്നു. ഡല്‍ഹി കേരള ഹൗസിലെ റസിഡൻ്റ് കമ്മിഷണര്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദേശ കാര്യമന്ത്രാലയം, മിഷനുകള്‍, എംബസി കള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പിന്തുണ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ പൂര്‍ണമായും യൂണിയന്‍ ലിസ്റ്റില്‍പെട്ട വിദേശകാര്യ വകുപ്പിൻ്റെ ചുമതല യിലേക്ക് ഒരു സംസ്ഥാനത്തിന് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ അധികാരമില്ലെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടേണ്ടതായി വരുന്ന അവസരങ്ങളില്‍ നോര്‍ക്കയുടെയോ സംസ്ഥാനം ചുമത ലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയോ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമ തിയോടെ മാത്രമെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാന്‍ പാടുള്ളൂവെന്ന ചട്ടത്തിൻ്റെ ലംഘനമായും ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളത്തിലെ പല മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു. ഈ പദവി നിലനില്‍ക്കുമോയെന്ന് സംശയമാണെന്നാണ് പലരും പറയുന്നത്. മാത്രമല്ല അടുത്ത കാലത്ത് കുവൈറ്റില്‍ മലയാളികളുൾപ്പെടെയുള്ള നിരവധി പേര്‍ തീപിടുത്തതില്‍ മരിച്ചപ്പോള്‍ സംസ്ഥാന ആരോഗ്യമന്ത്രിയെ അവിടെ യ്‌ക്ക് അയയ്ക്കാന്‍ സംസ്ഥാനം ശ്രമിച്ചെങ്കിലും കേന്ദ്രം അനുവാദം നല്‍കിയില്ല.

2021ല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കേരളവും കേന്ദ്ര വിദേശ കാര്യമന്ത്രാലയവുമായുള്ള ഏകോപനത്തിനായി മുന്‍ അംബാസിഡര്‍ ഡോ. വേണു രാജാമണിയെ ചീഫ് സെക്രട്ട റിയുടെ പദവിയില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. അതേ സമയം സംഭവത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിൻ്റെ അധികാര പരിധിയി ലേക്ക് കടന്നു കയറിയതായി ബിജെപി ആരോപിച്ചു. ഉത്തരവ് അടിയന്തരമായി പിന്‍ വലിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടു.


Read Previous

വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ട സംഭവം; യാത്രക്കാര്‍ക്ക് റീഫണ്ടും വൗച്ചറുകളും പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

Read Next

ഭക്ഷണത്തിലെ അധിക എണ്ണ പ്രശ്നമാണോ? കളയാൻ എളുപ്പവഴിയുണ്ട്; ഇനി ഇങ്ങനെ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »