Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയുടെ മുന്‍ പേസര്‍ ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു


ബെംഗളുരു: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ (52) അന്തരിച്ചു. ബഹുനില കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് താഴെ വീണാണ് അദ്ദേഹത്തിന് ദാരുണാന്ത്യമുണ്ടായത്. കോട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കെട്ടിടത്തി ലാണ് അദ്ദേഹം താമസിച്ചിരുന്നത്.

ഇതിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് താഴെക്ക് വീണത്. വീഴ്‌ചയില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അപകടമരണമാണോ ആത്മഹ ത്യയാണോ എന്നത് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ തീര്‍ച്ചപ്പെടുത്താനാ കൂവെന്ന് പൊലീസ് വ്യക്തമാക്കി. ഹാസനിലെ അരസികേര്‍ സ്വദേശിയാണ് ഡേവിഡ് ജോണ്‍സണ്‍. വലങ്കയ്യന്‍ പേസറായ ഇദ്ദേഹം കര്‍ണാടകയ്ക്ക് വേണ്ടി നിരവധി ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

1996-ലാണ് അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് കളിക്കാനായത്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നും അദ്ദേഹം സംസ്ഥാന ടീമിന് വേണ്ടി വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്‍ഗാം പാന്തേഴ്‌സിന് വേണ്ടി ക്രീസിലിറങ്ങി. ഡേവിഡ് ജോണ്‍സണിന്‍റെ അകാല മരണത്തില്‍ മുന്‍താരങ്ങളടക്കമുള്ളവര്‍ അനുശോചിച്ചു.


Read Previous

കിം ജോങ് ഉന്നിന് റഷ്യന്‍ നിര്‍മ്മിത ലിമോസിന്‍ കാറും വാളും സമ്മാനിച്ച് പുടിന്‍

Read Next

പന്താരങ്ങാടി സബർമതി രൂപികരണം: സിദ്ധിഖ് കല്ലുപറമ്പൻ ഉദ്ഘാടനം നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »