Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുന്‍ എംഎല്‍എ ജോർജ് എം തോമസിനെ സിപിഎമ്മില്‍ തിരിച്ചെടുത്തു; അംഗത്വം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയില്‍


കോഴിക്കോട്: സിപിഎം സസ്പെന്‍ഡ് ചെയ്‌ത മുൻ എംഎൽഎയും കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ജോർജ് എം തോമസിനെ പാർട്ടിയിൽ തിരിച്ചെ ടുത്തു. തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജോർജ് എം തോമസിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്‌തത്. 14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ് ജോർജ് എം തോമസിനെ തിരിച്ചെടുക്കുന്നത്. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘനവുമാണ് സസ്‌പെന്‍ഷന്‍ നടപടിയി ലേക്ക് നയിച്ചത്.

പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, ഇതിന് സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ശരിവച്ചത്.

ജോർജ് എം തോമസ് എംഎൽഎ ആയിരുന്ന 2006-2011, 2016-21 കാലയളവിലുമാണ് ക്രമക്കേടുകൾ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നൽകിയത്. വഴി വികസനത്തിന് പണവു മായി സമീപച്ചയാൾക്ക് അതേ നോട്ടുകെട്ട് തിരിച്ചെറിഞ്ഞു കൊടുത്തു എന്നാണ് ജോർജ് എം തോമസ് കമ്മിഷന് മറുപടി നൽകിയത്. എന്നാൽ മറ്റ് ആരോപണങ്ങളിൽ എംഎൽ എ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചുവെന്നാണ് വിശദീകരണം. ഈ മറുപടികൾ തള്ളിയാണ് ഒടുവിൽ പാർട്ടി നടപടിയെടുത്തത്.


Read Previous

തൃശൂരിലെ ബിജെപി വിജയം പിണറായിയുടെ സംഭാവന, നീക്കം സ്വര്‍ണക്കടത്തില്‍ മകളെ രക്ഷിക്കാന്‍’: കെ സുധാകരന്‍

Read Next

ഈ രീതിയിൽ റൊട്ടി ഉണ്ടാക്കുന്നവരാണോ നിങ്ങൾ ? ക്യാൻസർ സാധ്യത വർധിക്കുമെന്ന് പഠനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »