Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുഹൃത്ത്, സഹയാത്രികൻ, വഴികാട്ടി, നേതാവ്..’; രാഹുലിന് ഹൃദയംഗമായ പിറന്നാൾ ആശംസയുമായി പ്രിയങ്ക


ഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് ഇന്ന് 54 -ാം ജന്മദിനം. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും രാഹുലിന്‍റെ പിറന്നാൾ ആഘോഷമാക്കി. നിരവധി നേതാക്കൾ രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നു. എക്‌സിൽ ഹൃദയം തൊടുന്ന കുറിപ്പുമായാണ് സഹോദരി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്.

“ജീവിതത്തെയും പ്രപഞ്ചത്തെയും എല്ലാറ്റിനെയും കുറിച്ച് അതുല്യമായ കാഴ്ചപ്പാടുള്ള എൻ്റെ പ്രിയ സഹോദരന് ജന്മദിനാശംസകൾ. എപ്പോഴും എൻ്റെ സുഹൃത്ത്, എൻ്റെ സഹയാത്രികൻ, വഴികാട്ടി, തത്ത്വചിന്തകൻ, നേതാവ്. തിളങ്ങിക്കൊണ്ടേയിരിക്കൂ, നിന്നെ ഏറെ സ്നേഹിക്കുന്നു!” – പ്രിയങ്ക എക്‌സിൽ കുറിച്ചു.

അതേസമയം പ്രവർത്തകരുടെ ആശംസകൾ ഏറ്റുവാങ്ങിയ അദ്ദേഹം വലിയ രീതിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകരോട് നിർദേശിച്ചു. പകരം മാനുഷിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ട് ഈ അവസരം ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ സി വോണുഗോപാൽ തുടങ്ങിയ നേതാക്കളും രാഹുലിന് പിറന്നാൾ ആശംസകൾ അറിയിച്ചു.


Read Previous

ഉപതിരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും രമ്യാ ഹരിദാസ് ചേലക്കരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായേക്കും

Read Next

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം; മരണം 13 ആയി; 70 പേർ ആശുപത്രിയിൽ; ജില്ലാ കലക്ടർക്ക് സ്ഥലംമാറ്റം, എസ്പിക്ക് സസ്പെൻഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »