ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി : രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ഓർമയിലാണ് രാജ്യം. ഗാന്ധി ജയന്തിയുടെ ഭാഗമായി വിവിധ പരിപാടികളും രാജ്യത്തിന്‍റെ പലഭാഗ ങ്ങളിലും സംഘടിപ്പിക്കുന്നുമുണ്ട്. ഈ അവസരത്തില്‍ ഡല്‍ഹി രാജ്‌ഘട്ടിലുള്ള ഗാന്ധി ദർശൻ മ്യൂസിയം പരിചയപ്പെടുത്തുകയാണ്. ഗാന്ധിജിയുടെ ജീവിതവും പോരാട്ടവുമായി ബന്ധപ്പെട്ട് വിലമതിക്കാനാ വാത്ത നിരവധി അമൂല്യ നിധികൾ ഉണ്ടിവിടെ.

1869 ഒക്‌ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിലാണ് ഗാന്ധിജി ജനിച്ചത്. അന്നുമുതല്‍, 1888ല്‍ നിയമം പഠിക്കാനും 1891ല്‍ ബാരിസ്റ്ററാകാനും ഇംഗ്ലണ്ടിലേക്ക് താമസം മാറിയതുവരെയുള്ള ഗാന്ധി ജിയുടെ മുഴുവൻ ജീവിതയാത്രയും ഇവിടെ കാണാനാകും. അദ്ദേഹത്തിന്‍റെ മാർക്ക് ഷീറ്റുകള്‍ വരെ ഇവിടെ ഉണ്ട്.
1893-ൽ, ദക്ഷിണാഫ്രിക്കയിൽ നിയമം പരിശീലിക്കുന്നതിനിടയിൽ, ഗാന്ധിജി വംശീയത നേരിട്ടു. ഇത് അദ്ദേഹത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. പിന്നീട് 1906-ൽ സത്യഗ്രഹ പ്രസ്ഥാനത്തിനും 1909-ൽ ഹിന്ദ് സ്വരാജിന്‍റെ രൂപീകരണത്തിനും തുടക്കം കുറിച്ചു. 1915-ൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, 1917-ലെ ചമ്പാരൻ സത്യഗ്രഹം, 1920-22-ലെ നിസഹകരണ പ്രസ്ഥാനം, ചരിത്ര പ്രസിദ്ധമായ 1930-ലെ ദണ്ഡി മാർച്ച്, 1948-ൽ രാജ്യത്തിനുവേണ്ടിയുള്ള ത്യാഗം എന്നിവയുൾപ്പെടെയുള്ള സംഭവങ്ങൾ അപൂർവ ഫോട്ടോഗ്രാഫു കളിലൂടെയും രേഖകളിലൂടെയും മ്യൂസിലയത്തില്‍ ഇന്നും കാണാനാകും.

മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങള്‍
- ഗിറ്റാറായി മാറിയ എകെ-47

കൊളംബിയൻ സംഗീതജ്ഞനും സമാധാന പ്രവർത്തകനുമായ സീസർ ലോപ്പസ് ഉപയോഗ ശൂന്യമായ ഒരു എകെ-47 ഗിറ്റാറാക്കി മാറ്റിയിരുന്നു. ഇത് 2012ല്‍ ഗാന്ധി സ്‌മൃതിയ്‌ക്ക് സമ്മാനിക്കുകയുണ്ടായി. ആക്രമണത്തിന് ഉപയോഗിക്കുന്ന ഒരു ഉപകരണം മനോഹര സംഗീതം പൊഴിക്കുന്ന മറ്റൊന്നാക്കി മാറ്റാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു. അഹിംസയുടെ പ്രതീകമാണ് ഈ ഗിറ്റാർ.
- ദണ്ഡി മാർച്ചിലെ ചരിത്ര നൗക
ദണ്ഡി മാർച്ചിൽ ഗാന്ധിജി മഹി നദി മുറിച്ചുകടന്ന നൗകയാണിത്. മാർച്ച് 12 മുതൽ ഏപ്രിൽ 6 വരെ നീണ്ടുനിന്ന ഈ യാത്ര 241 മൈൽ ദൂരം താണ്ടി. ഉപ്പ് നിയമം ലംഘിച്ചുകൊണ്ട് സ്വാതന്ത്ര്യ പ്രസ്ഥാന ത്തിലെ ഒരു പ്രധാന വഴിത്തിരിവായി മാറി ഈ സംഭവം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പുതിയ പ്രചോദനം നൽകിയ ആ ധീരമായ യാത്രയുടെ സാക്ഷിയായ ഈ തോണി ഇന്നും ഇവിടുണ്ട്.
- ഗാന്ധിജിയുടെ ഭൗതിക ശരീരം വഹിച്ച വാഹനം
1948 ജനുവരി 30 ന് ഗാന്ധിജി കൊല്ലപ്പെട്ടതിനുശേഷം, അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ബിർള ഹൗസിൽ (ഗാന്ധി സ്‌മൃതി) നിന്ന് രാജ്ഘട്ടിലേക്ക് കൊണ്ടി പോയ വാഹനമാണിത്. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്‍റെ അന്ത്യ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്‌ത്തിയ ആ സംഭവത്തിന് സാക്ഷിയായ വാഹനമാണിത്.
ചരിത്രത്തിലേക്ക് വലിച്ചിട്ടൊരു ബെഞ്ച്
ഗുജറാത്തിലെ വെജൽപൂർ ഗ്രാമത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്‌തപ്പോഴുള്ള ബെഞ്ചാണിത്. ദണ്ഡി മാർച്ചിൽ പങ്കെടുക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിക്കുകയായിരുന്നു അന്ന് ഗാന്ധി.
