ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ: ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പാര്‍ട്ടിയിലെ വലിയ സാമ്പത്തിക അഴിമതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാർട്ടിയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് മൂന്ന് ഭാഗങ്ങളായിട്ടാണ് പുസ്തകത്തിൽ വിവരിക്കുന്നത്. പാർട്ടി തന്നെ അവതരിപ്പിച്ച കണക്കുകൾ നിരത്തിക്കൊണ്ടാണ് കുഞ്ഞികൃഷ്ണൻ ഈ വിവരങ്ങൾ പുറത്തുവിടുന്നത്.

കൊല്ലപ്പെട്ട രക്തസാക്ഷി ധനരാജിന്‍റെ സഹായത്തിനായി കുടുംബസഹായം, വീട് നിർമ്മാണം, കേസ് നടത്തിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഫണ്ട് ശേഖരിച്ചത്. ഇതിന്‍റെ ഓരോ കണക്കുകളും പുസ്തകത്തിൽ കൃത്യമായി അവതരിപ്പിക്കുന്നു. കൂടാതെ പാർട്ടി സ്ഥലം ഏറ്റെടുത്തതിലും കൂപ്പൺ വിതരണത്തിലും നടന്ന അഴിമതികളെക്കുറിച്ച് ഒരു ഓഡിറ്റ് റിപ്പോർട്ട് എന്നപോലെയാണ് പുസ്തകം പ്രതിപാദിക്കുന്നത്.
പുസ്തകത്തിന്‍റെ ഒടുവിൽ കുഞ്ഞികൃഷ്ണൻ ഇപ്രകാരം എഴുതുന്നു: “കെട്ടിട നിർമ്മാണത്തിലും ധനരാജ് ഫണ്ടിലും മാത്രമായി പാർട്ടിക്ക് നഷ്ടമായത് 51.2 ലക്ഷം രൂപയാണ്. ഇതിന് പുറമെയാണ് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കണക്കിൽ, പാർട്ടി ഫണ്ട് വരുന്ന മുറയ്ക്ക് 40 ലക്ഷം രൂപ ധനരാജ് ഫണ്ടിലേക്ക് മാറ്റണ മെന്ന തീരുമാനം. അതുകൂടി ചേർന്നാൽ ആകെ നഷ്ടം 91.2 ലക്ഷം രൂപയാകും. പാർട്ടിയുടെ ഇത്രയും പണം അപഹരിക്കപ്പെട്ടപ്പോഴാണ് ഒരു പണവും നഷ്ടപ്പെട്ടിട്ടില്ലെന്ന് നേതൃത്വം പറയുന്നത്. എന്നെ അലട്ടിയ വിഷയം പാർട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു. ഞാൻ പാർട്ടിയെ സംരക്ഷിക്കാൻ തീരുമാനിച്ചു; പാർട്ടി നേതാവിനെ സംരക്ഷിക്കാനും. അഞ്ച് വർഷമായിട്ടും പാർട്ടി തെറ്റ് തിരുത്താത്ത സാഹചര്യത്തിലാണ് എനിക്ക് ഇത് എഴുതേണ്ടി വന്നത്.”
പയ്യന്നൂർ ഫണ്ട് വിവാദവും പാലക്കാട് പ്ലീനം രേഖയും
സിപിഎമ്മിനെ ഉലച്ച പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഫണ്ട് ക്രമക്കേടുകളോട് മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ സന്ധിയില്ലാത്ത സമരത്തിന് ഇറങ്ങിത്തിരിച്ചത് 2013-ലെ പാലക്കാട് പ്ലീനം രേഖയെ മുൻനിർത്തിയാണെന്ന് സൂചനയുണ്ട്. വീഴ്ചകളും ദൗർബല്യങ്ങളും തിരുത്താനായില്ലെങ്കിൽ പാർട്ടിയുടെ ബഹുജനാടിത്തറയ്ക്ക് കോട്ടം തട്ടാൻ ഇടയുണ്ടെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്ലാത്ത പാർട്ടിയായി ഇത് മാറുമെന്നും പ്ലീനം രേഖ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യങ്ങൾ കുഞ്ഞികൃഷ്ണന്‍റെ പുതിയ പുസ്തകത്തിലും പരാമർശിക്കുന്നുണ്ട്.
അഴിമതി, ധാർമികമായ അധഃപതനം, ജനങ്ങളിൽ നിന്നുള്ള അകൽച്ച എന്നിവ പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്ക് സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് പ്ലീനം സംഘടനാരേഖ വ്യക്തമാക്കുന്നുണ്ടെ ങ്കിലും, ഇപ്പോൾ തിരുത്തൽ നടപടികൾ പോലും തെറ്റായ ദിശയിലാണെന്ന് പുതിയ സംഭവവികാസങ്ങ ളിൽ നിന്ന് വായിച്ചെടുക്കാം. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തെറ്റ് തിരുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് താൻ ജനങ്ങൾക്ക് മുന്നിൽ ഇത് തുറന്നുപറയാൻ നിർബന്ധിതനായതെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിക്കുന്നു.
