Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ’; കാനത്തില്‍ ജമീലയെ അനുസ്മരിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകര മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാളിത്യമാര്‍ന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയ കാനത്തില്‍ ജമീല രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു വെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവെന്ന നിലയില്‍ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തില്‍ ജമീല. തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയര്‍ന്നു വന്ന നേതാവായിരുന്നു അവര്‍. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയില്‍ മികവ് തെളിയിച്ചാണ് അവര്‍ നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി. കാനത്തില്‍ ജമീലയുടെ അകാലവിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ’.- മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Read Previous

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

Read Next

ഭര്‍ത്താവുണ്ടായിട്ടും കാമുകനൊപ്പം പോയ സ്ത്രീയെ കൊട്ടിഘോഷിക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് മോഡല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »