ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബംഗളുരു: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ 19ാമത് ഗേറ്റ് തകർന്നു. ഇന്ന് പുലർച്ചെ ചങ്ങലപൊട്ടിയാണ് ഗേറ്റ് തകർന്നതെന്നാണ് വിവരം. 35,000 ക്യൂസെക് ജലമാണ് ഡാമിൽ നിന്നും ഒഴുകിയത്. നാല് ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ബെല്ലാരി, വിജയനഗര, കൊപ്പൽ, റായ്ച്ചൂർ എന്നീ ജില്ലകളിലാണ് ജാഗ്രത നിർദേശം.
ഡാമിന് ആകെ 33 ഗേറ്റുകളാണുള്ളത്. മർദം ഉയർന്നുള്ള അപകടം ഒഴിവാക്കാൻ എല്ലാ ഷട്ടറുകളും ഭാഗീകമായി തുറന്നതായി അധികൃതർ അറിയിച്ചു. നദി ഒഴുകിപ്പോകുന്നത് തെലങ്കാനയിലേക്കും ആന്ധ്രയിലേക്കുമാണ്. അവിടെയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡാമിന്റെ തകർന്ന ഗേറ്റിന്റെ അറ്റകുറ്റപ്പണിക്കായി ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിദഗ്ധരെ എത്തിക്കും. കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഡാമിന്റെ ഗേറ്റ് ഇത്തരത്തിൽ തകരുന്നതെന്ന് അധികൃതർ അറിയിച്ചു.
