Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസയിലേക്കുള്ള ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ല പിടിച്ചെടുത്തു; ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം


ജറുസലം: ദുരിതം അനുഭവിക്കുന്ന പലസ്‌തീൻ ജനതയ്ക്ക് സഹായവും പിന്തുണയും നൽകാനായി ഗാസയിലേയ്ക്ക് പുറപ്പെട്ട ബോട്ടുകൾ തടഞ്ഞ് ഇസ്രയേൽ സൈന്യം. ബോട്ടിൽ ഉണ്ടായിരുന്ന സാമൂഹിക പ്രവർത്തകർ സുരക്ഷിതരാണെന്നും അവരെ ഇസ്രയേലിലേയ്ക്ക് മാറ്റിയെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. സ്വീഡിഷ് അന്താരാഷ്‌ട്ര പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗും ബോട്ടിൽ ഉണ്ടായിരുന്നതായി വിവിധ മാധ്യമങ്ങൾ അറിയിച്ചു.

നെൽസൺ മണ്ടേലയുടെ പൗത്രൻ മാൻഡ്‌ല മണ്ടേല, ബാഴ്‌സലോണയുടെ മുൻ മേയർ അഡാ കൊളാവു, യൂറോപ്യൻ നിയമനിർമ്മാതാക്കൾ എന്നിവരും സംഘത്തിലുള്ളതായി വിവിധ മാധ്യമങ്ങൾ പറഞ്ഞു. ഇസ്രയേലിൻ്റെ ഉപരോധം അവസാനിപ്പിക്കാനും പലസ്‌തീൻ ജനതയ്ക്ക് സഹായം എത്തിക്കാനുമുള്ള ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫ്ലോട്ടില്ല പ്രവർത്തകർ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ പറഞ്ഞു.

50ഓളം ബോട്ടുകളും 500ഓളം സാമൂഹിക പ്രവർത്തകരും അടങ്ങുന്ന ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്ന ദൗത്യമാണ്. ഈ ദൗത്യത്തിൻ്റെ ഭാഗമായ സിറിയസ്, അൽമ, അഡാര എന്നീ ബോട്ടുകളെയാണ് ഇസ്രയേൽ സൈന്യം തടഞ്ഞത്. ഗാസയുടെ തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ടുകളെ തടഞ്ഞതെന്ന് ഫ്ലോട്ടില്ലയുടെ പ്രവർത്തകർ പറഞ്ഞു.

ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയ ഒരു ഡസനോളം നാവിക കപ്പലുകൾ തങ്ങളുടെ അടുത്തേക്ക് വന്നതായി ഫ്ലോട്ടില്ലയിലെ ബോട്ടുകളിലൊന്നായ ഒഹ്‌വെയ്‌ലയിലുണ്ടായിരുന്ന ഗ്രെഗ് സ്റ്റോക്കർ പറഞ്ഞു. “അവർ ഞങ്ങളുടെ കപ്പൽ എഞ്ചിനുകൾ ഓഫ് ചെയ്യാനും കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും പറഞ്ഞു. അല്ലാത്ത പക്ഷം ബോട്ടുകൾ പിടിച്ചെടുക്കുമെന്നും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞുവെന്ന്” ഗ്രെഗ് സ്റ്റോക്കർ കൂട്ടിച്ചേർത്തു. ഇസ്രയേൽ അധികൃതർ ചില ബോട്ടുകൾക്ക് നേരെ ജലപീരങ്കികൾ പ്രയോഗിച്ചെന്ന് ബോട്ടിലുണ്ടായിരുന്ന മറ്റ് പ്രവർത്തകർ സമൂഹ മാധ്യമത്തിൽ കുറിച്ചതായി വിവിധ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്‌തു.

പ്രതികരിച്ച് വിവിധ രാജ്യങ്ങൾ: ബോട്ടുകൾ ഇസ്രയേലിൻ്റെ ആഷ്‌ഡോഡ് തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നും വരും ദിവസങ്ങളിൽ പ്രവർത്തകരെ മടക്കി അയക്കുമെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി പറഞ്ഞു. അക്രമം ഉണ്ടാകരുതെന്ന് ഇസ്രയേൽ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അൻ്റോണിയോ തജാനി കൂട്ടിച്ചേർത്തു. ഇസ്രയേൽ ബോട്ടുകൾ തടഞ്ഞതിനെ തുർക്കി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കൂട്ടിച്ചേർത്തു. ഇസ്രയേൽ സൈന്യം കസ്റ്റഡിയിലെടുത്ത തുർക്കി പൗരന്മാരുടെയും മറ്റ് യാത്രക്കാരുടെയും മോചനം ഉറപ്പാക്കാൻ നടപടികള്‍ ആരംഭിച്ചതാ്യി തുർക്കി മന്ത്രാലയം അറിയിച്ചു.

ഈജിപ്‌തിന് വടക്കുള്ള അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ, അപകട മേഖലയിലേയ്ക്ക് പ്രവേശിച്ചിരുന്നതായി പ്രവർത്തകർ പറഞ്ഞു. അന്താരാഷ്ട്ര ജലപാതയിലുള്ള മറ്റ് ബോട്ടുകളെയും മുൻകാലങ്ങളിൽ ഇസ്രയേൽ നാവികസേന തടഞ്ഞിരുന്നതായി വിവിധ മാധ്യമങ്ങൾ പറഞ്ഞു.

ഒരു മാസം മുമ്പാണ് സ്‌പാനിഷ് തുറമുഖമായ ബാഴ്‌സലോണയിൽ നിന്ന് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ബോട്ട് യാത്ര ആരംഭിച്ചത്. വ്യാഴാഴ്‌ച രാവിലെയോടെ ഗാസ തീരത്ത് എത്തുമെന്നായിരുന്നു പ്രവർത്തകരുടെ നിഗമനം. എന്നാൽ ഇസ്രയേൽ സൈന്യം ബോട്ട് തടയുകയായിരുന്നു. 18 വർഷമായി ഗാസ മുനമ്പിൽ തുടരുന്ന ഇസ്രയേലിൻ്റെ സമുദ്ര ഉപരോധം തകർക്കാൻ ഇതുവരെ നടത്തിയ ഏറ്റവും വലിയ ശ്രമമായി രുന്നു ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടേതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു.

മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഇസ്രയേൽ സൈന്യം: ബുധനാഴ്‌ച ഇസ്രയേൽ നാവികസേന ഫ്ലോട്ടി ല്ലയോട് സജീവമായ പോരാട്ട മേഖലയിലേക്കാണ് അടുക്കുന്നതെന്ന് മുന്നറിയിപ്പ് നൽകുകയും യാത്രാ ഗതി മാറ്റാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മറ്റ് മാർഗങ്ങളിലൂടെ ഗാസയിലേക്ക് സഹായം കൈമാറണമെന്ന് അറിയിച്ചതായും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ വിശേഷിപ്പിച്ചു.

ഫ്ലോട്ടില്ലയിലെ അംഗങ്ങളിൽ ചിലർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രയേൽ സർക്കാർ ആരോപിച്ചു. ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയും ഇസ്രയേൽ തങ്ങൾക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും പ്രവർത്തകർ പ്രതികരിച്ചു.

ഫ്ലോട്ടില്ലയ്ക്ക് അകമ്പടിയായി സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ നാവിക കപ്പലുകൾ അയച്ചി രുന്നു. ആക്രമണങ്ങളിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാനും ഏറ്റുമുട്ടൽ ഒഴിവാക്കാനും പ്രേരി പ്പിച്ചു. എന്നാൽ, ഇസ്രയേൽ പലസ്‌തീൻ സംഘർഷം പരിഹരിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമീപകാല നിർദ്ദേശത്തെ ഫ്ലോട്ടില്ലയുടെ പ്രവർത്തനങ്ങൾ ദുർബലപ്പെടു ത്തുമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. എന്നാൽ സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രസ്‌താവനയെ എതിർത്തു.

“ഇസ്രയേൽ സർക്കാർ സഹായധനം അനുവദിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നുവെന്ന്” പെഡ്രോ സാഞ്ചസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ദൗത്യത്തിൽ പങ്കെടുക്കുന്ന സ്പെയിൻ പൗരർക്ക് പൂർണ്ണ നയതന്ത്ര സംരക്ഷണം നൽകുമെന്നും പെഡ്രോ സാഞ്ചസ് കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര സമുദ്ര നിയമം: ഒരു രാജ്യത്തിന് സ്വതീരങ്ങളിൽ നിന്ന് 12 നോട്ടിക്കൽ മൈൽ (19 കിലോമീറ്റർ) വരെ മാത്രമേ അധികാരപരിധിയുള്ളൂ എന്ന് ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ പറയുന്നുണ്ട്. അന്താരാഷ്ട്ര ജല പാതകളിൽ കപ്പലുകൾ പിടിച്ചെടുക്കാൻ രാജ്യത്തിന് അവകാശമില്ല.


Read Previous

ബാല്യകാല ചിത്രം മുതല്‍ അന്ത്യയാത്ര ചെയ്‌ത വാഹനം വരെ, ഗാന്ധിയുടെ ജനനം തുടങ്ങി മരണം വരെ ‘വരച്ചിട്ടൊരു’ മ്യൂസിയം; രാജ്‌ഘട്ടിലെ ചരിത്ര കാഴ്‌ചകള്‍,ഗാന്ധി സ്മരണയില്‍ രാജ്യം.

Read Next

മതനിരപേക്ഷതയ്ക്കായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു; ഗാന്ധി സ്മൃതിപോലും സംഘപരിവാർ ഭയപ്പെടുന്നു’: മുഖ്യമന്ത്രി; ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃക : വി ഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »