Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു’; പിഴവല്ലെന്ന് ജനറല്‍ ആശുപത്രി


തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്ര ക്രിയ ക്കിടെ ഗുരുതര പിഴവ് സംഭവിച്ചതായി പരാതി. മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തതായാണ് പരാതിയില്‍ പറയുന്നത്. നെടുമങ്ങാട് സ്വദേശി യായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതര്‍ അറി യിച്ചു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മുതുകിലെ മുഴ നീക്കം ചെയ്യാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപ ത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് സ്റ്റിച്ച് ഇട്ട ഭാഗത്ത് കയ്യുറയും തുന്നിച്ചേര്‍ന്ന് കിടക്കുന്നത് കണ്ടതെന്നും പരാതിയില്‍ പറയുന്നു.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ വേദന കൊണ്ട് ഉറങ്ങാന്‍ പറ്റാതെ വന്നതോടെയാണ് മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചത്. കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തില്‍ തുന്നിച്ചേര്‍ത്ത് വച്ച നിലയിലാണ് കണ്ടതെന്നും സജിന പറഞ്ഞു.


Read Previous

മജ്ജ ദാനംചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ സല്‍മാന്‍ ഖാന്‍, രക്ഷിച്ചത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ ജീവന്‍

Read Next

‘ആ 9 പേർ മാത്രമല്ല, ഇവർ 100 പേരും എന്റെ ബന്ധുക്കളാണ്’; നൂറോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ആശാവർക്കർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »