Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്ജ് 2026: അടുത്ത വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു, അവസാന തീയതി ജൂലൈ 31.


മലപ്പുറം/സൗദിഅറേബ്യ: അടുത്ത വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. ജൂലൈ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷ സമര്‍പ്പി ക്കുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പ്രത്യേകം അറിയിച്ചു. ഹജ് നറുക്കെടുപ്പുകളും മറ്റ് പ്രാഥമിക നടപടികളും ഓഗസ്റ്റില്‍ നടക്കും. ജൂലൈ രണ്ടാമത്തെ ആഴ്ചമുതല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഓൺലൈൻ പോർട്ടലുകൾ തുറക്കുമെന്ന് ഹജ് കമ്മിറ്റി നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 2026ലെ ഹജ് നയം അടുത്ത ആഴ്ച പ്രഖ്യാപിക്കു മെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ മുന്‍കൂറായി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ അടക്കേണ്ടി വരുമെന്ന് ഹജ് കമ്മിറ്റി അറിയിച്ചു. 65 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഒരുമിച്ച് നല്‍കുന്ന അപേക്ഷകളിലും മുന്‍വര്‍ഷങ്ങളെപ്പോലെ നറുക്കെടുപ്പില്ലാതെ അവസരം കിട്ടാന്‍ സാധ്യതയുണ്ട്. അപേക്ഷകന് 2026 ഡിസംബര്‍ 31 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ hajcommittee.gov.in/ വെബ്‌സൈറ്റ് വഴിയും കേരള സംസ്ഥാന ഹജ് കമ്മിറ്റി keralahajcommittee.org/ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ ‘Haj suvidha‘ എന്ന മൊബൈല്‍ ആപ് വഴിയും അപേക്ഷ സമര്‍പ്പിക്കാനാകും.


Read Previous

ആരും തടഞ്ഞില്ല, വിസിയുടെ വിലക്ക് മറികടന്ന് രജിസ്ട്രാര്‍ ഓഫിസില്‍; ‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’

Read Next

26 വര്‍ഷം ഒളിവില്‍; കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ ബംഗളൂരുവില്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »