Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേലി ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്; പട്ടിണിയിലായ യുവാവ്, ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതെന്ന് നെതന്യാഹു


ഗാസ സിറ്റി: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഇരുപത്തിനാലുകാരനായ എവ്യാതര്‍ ഡേവിഡിന്റെ വീഡിയോയാണ് ഹമാസ് പുറത്ത് വിട്ടത്. പട്ടിണിയിലായ യുവാവ് ക്ഷീണിതനായ നിലയിലാണ് വിഡിയോയിലുള്ളത്.

ഇരുപത്തിനാലുകാരനായ യുവാവ് ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളില്‍ കുഴിയൊരുക്കു ന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മരിക്കുമ്പോള്‍ തന്നെ അടക്കാനുള്ള കുഴി ഒരുക്കുകയാണെന്ന് ഡേവിഡ് വീഡിയോയില്‍ പറയുന്നു. ഓരോ ദിവസവും ശരീരം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നേരെ എന്റെ ശവക്കുഴിയിലേക്ക് നടക്കുകയാണ്. എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണ്- ഹീബ്രു ഭാഷയില്‍ യുവാവ് പറയുന്നു.

ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തിയാണ് ഹമാസിന്റേതെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ പറഞ്ഞു.  ഹമാസിന്‍റെ പ്രൊപ്പഗണ്ട പ്രചാരണത്തിന്‍റെ ഭാഗമായി ഡേവിഡിനെ ബോധപൂർവം പട്ടിണിയി ലാക്കിയതാണ്. ഡേവിഡിന്‍റെ സഹായത്തിനായി പറ്റാവുന്നതെല്ലാം ചെയ്യാന്‍ കുടുംബം ഇസ്രയേലി സര്‍ ക്കാരിനോടും ലോകത്തോടും ആവശ്യപ്പെട്ടു.

വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡേവിഡി ന്റെ കുടുംബവുമായി സംസാരിച്ചു. ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നുവെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും നെതന്യാഹു ആവര്‍ത്തിച്ചു.


Read Previous

റഷ്യയ്ക്കടുത്ത് ആണവ അന്തര്‍ വാഹിനികള്‍ വിന്യസിക്കുമെന്ന് ട്രംപ്; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ: പോര് മുറുകുന്നു

Read Next

പൊലീസ് കാവലില്‍ ടി.പി വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്തായതോടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »