Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കര്‍ണാടകയിലെ ഹസനില്‍ ഹൃദയാഘാത മരണങ്ങള്‍ കൂടുന്നു; ഒരു മാസത്തിനിടെ 21 മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്


ബംഗളുരു: ദക്ഷിണ കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം വന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ആശങ്കയേറിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു അന്വേഷണത്തിന് ഉത്തരവിട്ടു.

തിങ്കളാഴ്ച നാല് പേരാണ് മരിച്ചത്. ഇതോടെ 40 ദിവസത്തിനുള്ളില്‍ ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം 22 ആയി. മരണമടഞ്ഞവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരോ മധ്യവയസ്‌കരോ ആണ്. 22 മരണങ്ങളില്‍ അഞ്ചെണ്ണം 19 നും 25 നും ഇടയില്‍ പ്രായമുള്ളവരും എട്ടെണ്ണം 25 നും 45 നും ഇടയില്‍ പ്രായമുള്ളവരുമാണ്.

ബാക്കി വരുന്നവര്‍ 60 വയസിന് മുകളിലുള്ളവരാണ്. അതേസമയം, മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായി രുന്നോ എന്നത് സംബന്ധിച്ച വിവരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. അനില്‍ കുമാര്‍ പറഞ്ഞു.

ഹൃദയാഘാത കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. വര്‍ധിച്ചു വരുന്ന ഹൃദയാഘാതങ്ങളെക്കുറിച്ച് ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധ്യക്ഷതയില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹസനില്‍ 507 ഹൃദയാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ, കുടുംബക്ഷേമ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 190 എണ്ണം മാരകമായിരുന്നു. ഈ പ്രദേശത്ത് കുറച്ചു നാളുകളായി ആശങ്കയുണ്ടെങ്കിലും പ്രായം കുറഞ്ഞവരുടെ മരണങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ‘പുനീത് രാജ്കുമാര്‍ ഹാര്‍ട്ട് ജ്യോതി പദ്ധതി’ നടപ്പാക്കിയിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കിടയിലുള്ള ഹൃദയാഘാത കേസുകളുടെ പെട്ടെന്നുള്ള വര്‍ധന, നിലവിലുള്ള പ്രതിരോധ നടപടികള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

പുകവലി, മദ്യപാനം, പുകയില ചവയ്ക്കല്‍, സമ്മര്‍ദ്ദം, പൊണ്ണത്തടി, ജനിതക മുന്‍കരുതല്‍ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഹസനിലെ മരണങ്ങള്‍ ഏത് വിഭാഗത്തില്‍പെടു മെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.


Read Previous

ഒമാനിൽ 2028 മുതൽ ആദായ നികുതി നടപ്പാക്കും ; നികുതി നൽകേണ്ട വിഭാഗങ്ങൾ ഇവയാണ്

Read Next

ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍; 30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മലയാളിയായ കൊടും ഭീകരന്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »