Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം; ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകൾ നിസാരമാക്കരുത്


ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവ സ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു 10 ദിവസമോ ഒരു മാസമോ മുമ്പ് ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു.

ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക് തടയാനും ജീവൻ സംരക്ഷി ക്കാനും സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഹാർട്ട് അറ്റാക്കിന് മുമ്പ് ശരീരം പ്രകടമാക്കുന്നു 7 പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്ഷീണം: ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് 10 ദിവസമോ ഒരു മാസമോ മുമ്പോ മുതൽ ശരീരത്തിൽ ക്ഷീണം അനുഭവപ്പെടുമെന്ന് ഡോക്‌ടർമാർ പറയുന്നു. എന്നാൽ ഈ ലക്ഷണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്ന തെന്ന് 2019 ലെ നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നെഞ്ചിലെ അസ്വസ്ഥത: ഹാർട്ട് അറ്റാക്കിന്‍റെ ഏറ്റവും പ്രധാനവും സാധാരണവുമായ ലക്ഷണമാണ് നെഞ്ചിന്‍റെ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥത. നെഞ്ചുവേദന, ഭാരം, നെഞ്ചിന്‍റെ നടുഭാഗത്തോ ഇടതുഭാഗത്തോ അനുഭവപ്പെടുന്ന ഇറുക്കം, ഞെരുക്കം തുടങ്ങിയവ ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാണ്.

വിയർപ്പ്: ശരീരം വിയർക്കുന്നത് സാധാരണയാണ്. എന്നാൽ പ്രത്യക്ഷമായ കാര്യങ്ങൾ ഇല്ലാതെ നിങ്ങൾ അമിതമായി വിയർക്കുന്നുവെങ്കിൽ ഇത് അറ്റാക്കിന്‍റെ സൂചനയാകാം. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെ വരുമ്പോൾ ശരീരം അമിതമായി വിയർക്കാൻ തുടങ്ങും. മാത്രമല്ല ചിലരിൽ ദഹന പ്രശ്‌നങ്ങൾ, ഓക്കാനം തടുങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നതായി വിദഗ്‌ധർ പറയുന്നു.

ശ്വാസതടസം: ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും ഹാർട്ട് അറ്റാക്കിനെ സൂചിപ്പി ക്കാം. നടക്കുമ്പോഴോ ഉറങ്ങുമ്പോഴോ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെകിൽ അവഗണിക്കാതിരിക്കുക. ഇതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്.

വർദ്ധിച്ച ഹൃദയമിടിപ്പ്: ഹൃദയത്തിന് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നത് സ്വാഭാവികമാണ്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപേ ഹൃദയമിടിപ്പ് വർധിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

ശരീരവേദന: ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗി യിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശരീര വേദന. മിക്ക രോഗികളിലും നെഞ്ച്, തോൾ, കൈ, പുറം, കഴുത്ത്, താടിയെല്ല് തുടങ്ങിയയി ടങ്ങളിൽ വേദന അനുഭവപ്പെടുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ധമനികളിൽ തടസങ്ങൾ ഉണ്ടാകുകയും തുടർന്ന് വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

തലകറക്കം: കാരണങ്ങൾ ഇല്ലാതെ ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുകയായെ ങ്കിൽ അത് അവഗണിക്കരുതെന്ന് ഡോക്‌ടർമാർ പറയുന്നു. തലകറക്കം, തലവേദന, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദയാഘാതത്തിൻ്റെ സൂചനകളാകാം.


Read Previous

വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി; എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല..

Read Next

എഡിജിപിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, അസാധാരണ നടപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »