Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡൽഹിയിലെ ഉഷ്‌ണതരംഗം : 48 മണിക്കൂറിനിടെ 50 മരണമെന്ന് റിപ്പോര്‍ട്ട്


ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഉഷ്‌ണതരംഗം തുടരുന്നതിനിടെ, 48 മണിക്കൂറിനുള്ളിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ്. എന്നാൽ ഇവരെല്ലാം ഉഷ്‌ണതരംഗം മൂലമാണ് മരിച്ചതെന്ന് പൊലീസും ആരോഗ്യവകുപ്പും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യാഗേറ്റിന് സമീപമുള്ള കുട്ടികളുടെ പാർക്കിൽ നിന്ന് ബുധനാഴ്‌ച 55 വയസുള്ള മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണകാരണം അറിയാന്‍ പോസ്റ്റ്‌മോർട്ടം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

ജൂൺ 11 മുതൽ 19 വരെ ഉഷ്‌ണതരംഗം മൂലം ഡൽഹിയിൽ 192 മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന എൻജിഒ സെൻ്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെൻ്റ് അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നിരവധി മരണങ്ങളുണ്ടായി. ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക്, ഉഷ്‌ണം മൂലമുണ്ടാകുന്ന ക്ഷീണം എന്നീ സംഭവങ്ങളില്‍ രോഗികളെത്തുന്നതിൽ വർധനവുണ്ടായി.

നഗരത്തിൽ 43.6 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തി. ഡൽഹിയിലെ രാത്രി താപനില 35.2 ഡിഗ്രി സെൽഷ്യസായിരുന്നു. 1969 ന് ശേഷം നഗരത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ആർഎംഎൽ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 രോഗികളാണ് ചികിത്സ തേടിയെത്തിയത്. ഇവിടെ അഞ്ച് മരണങ്ങള്‍ സംഭവിച്ചു.

നിരവധി രോഗികൾ വെൻ്റിലേറ്ററിൽ തുടരുകയാണ്. സഫ്‌ദർജംഗ് ഹോസ്‌പിറ്റലിൽ ഇത്തരത്തില്‍ 60 കേസുകളുണ്ട്. എൽഎൻജെപി ആശുപത്രിയിൽ രണ്ട് ദിവസത്തിനുള്ളിൽ നാല് രോഗികൾ ഹീറ്റ് സ്ട്രോക്ക് മൂലം മരിക്കുകയുണ്ടായി. നിർജലീകരണം കാരണമാണ് ആളുകൾ കുഴഞ്ഞുവീഴുന്നത്. അവർക്ക് പിന്നീട് ശക്‌തമായ പനി അനുഭവപ്പെടുന്നു. ഇത് ശരീര താപനില 106 മുതൽ 107 ഡിഗ്രി വരെയാക്കുന്നു.


Read Previous

വീറോടെ പൊരുതി ഹംഗറി, രണ്ടടിച്ച് തുരത്തി വിജയക്കുതിപ്പ് തുടര്‍ന്ന് ജര്‍മനി ; തകര്‍പ്പന്‍ ജയം

Read Next

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: മരണം 33 ആയി, നിരവധി പേര്‍ ചികിത്സയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »