Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക കുറ്റകൃത്യം അന്വേഷിക്കണം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി


ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ പൂർണരൂപം ഹാജരാക്കാൻ നിർദേശിക്കണമെന്നും ഇതിന്മേലുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഉത്തരവിടണമെന്നുമുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ്‌ എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ്‌ എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണി ക്കുക. തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായ്ചിറ നവാസാണ് ഹർജിക്കാരൻ.

റിപ്പോർട്ട് പുറത്തു വന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണെന്ന് ഹർ‍ജിയിൽ പറയുന്നു. ലൈംഗികാവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ വിവേചനം, ബലാത്സംഗം, മറ്റ് ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവ സിനിമ മേഖലയിലെ സ്ത്രീകൾ നേരിട്ടതായി റിപ്പോര്‍‍ട്ടില്‍ പറയുന്നു. സ്ത്രീകൾ നേരിടുന്ന 17 പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിൽ ലൈംഗികാതിക്രമം, ലഹരി ഉപയോഗം അടക്കം 5 എണ്ണം നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളാണ്. പൊതുസമൂഹത്തിനു മുൻപാകെ വെളിപ്പെടുത്തുന്നതിനു മാത്രമേ സ്വകാര്യത പ്രശ്നമുള്ളൂ, അതിനർഥം കുറ്റം ചെയ്തവർക്ക് ശിക്ഷാ നടപടികൾ നേരിടുന്നതിൽ നിന്നുള്ള സംരക്ഷണം ലഭിക്കുക എന്നതല്ല എന്നും ഹർജിയിൽ പറയുന്നു.

കുറ്റം നടന്നിട്ടുണ്ട് എന്നത് വ്യക്തമായാൽ കുറ്റവാളികളെ ശിക്ഷിച്ച് കുറ്റകൃത്യത്തിനു തടയിടുക എന്നത് സർക്കാർ സ്വമേധയാ ചെയ്യേണ്ട കാര്യമാണ്. പേരുവിവരങ്ങൾ പുറത്തു വന്നാൽ സിനിമ മേഖലയിൽനിന്ന് പുറത്താകും എന്ന ഭയം കൊണ്ടാണ് ഇതിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന് മൊഴി നൽകിയവരും പ്രതിസ്ഥാനത്ത് നിൽക്കുന്നവരും കരുതുന്നത്. അതിനർഥം റിപ്പോർട്ട് പുറത്തു വന്നിട്ടും കാര്യങ്ങൾക്ക് യാതൊരു മാറ്റവുമില്ല എന്നാണ്. 2019 മുതൽ ഈ റിപ്പോർട്ട് സർക്കാരിൻ്റെ പക്കലുണ്ടായിട്ടും അതിന്മേൽ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.


Read Previous

റിയാദ് മെട്രോ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കും: സൗദി ഗതാഗത മന്ത്രി

Read Next

ജനസംഖ്യ സെന്‍സസ് അടുത്ത മാസത്തോടെ തുടങ്ങും; 2026ല്‍ പൂര്‍ത്തിയാക്കും; കോവിഡ് കാരണം മൂന്ന് കൊല്ലം നീണ്ടുപോയ ജനസംഖ്യാ കണക്കെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »