Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേലിനെതിരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം: ഗോലാന്‍ കുന്നുകളിലെ വീടുകള്‍ തകര്‍ന്നു


ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ലബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം. നിരവധി റോക്കറ്റുകളും ഡ്രോണുകളും വടക്കന്‍ ഇസ്രയേലിലേക്ക് തൊടുത്തു വിട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു.

ഡ്രോണ്‍ ആക്രമണത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇസ്രയേലിന്റെ വടക്കന്‍ മേഖലയില്‍ എയര്‍ സൈറണുകള്‍ തുടര്‍ച്ചയായി മുഴങ്ങുന്നുണ്ട്. ലെബനനില്‍ നിന്ന് നിരവധി ഡ്രോണുകള്‍ വിക്ഷേപിച്ചതായി ‘ദി ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്തു.

ചില ഡ്രോണുകളെ പ്രതിരോധിക്കാന്‍ സാധിച്ചെന്നും എന്നാല്‍ ചിലത് ഗോലാന്‍ കുന്നുകളില്‍ പതിച്ചതായും വീടുകള്‍ തകര്‍ന്നതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. 115 റോക്കറ്റുകള്‍ ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് തൊടുത്തു വിട്ടതായി ഐഡിഎഫ് അറിയിച്ചു.

പ്രത്യാക്രമണത്തില്‍ മൂന്ന് ഹിസ്ബുള്ള അംഗങ്ങളെ ഇസ്രയേല്‍ വധിച്ചു. പൗരന്‍മാരോട് വീടുകളിലും സുരക്ഷിതമായ ഇടങ്ങളിലും തുടരാന്‍ ഇസ്രയേല്‍ പ്രതിരോധ സേന നിര്‍ദേശിച്ചു.


Read Previous

ശബരിമലയിലെ പുതിയ ഭസ്മക്കുളം; നിര്‍മാണം ഹൈക്കോടതി തടഞ്ഞു

Read Next

സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല; വയനാട്ടിലെ ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം പ്രതിസന്ധിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »