Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘എഴുന്നേറ്റ് നില്‍ക്കാനാകാത്ത ആള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാനാവുക?’; സിദ്ധാര്‍ഥ് കേസ് സിബിഐയ്ക്ക് വിടും, മുഖ്യമന്ത്രിയുടെ ഉറപ്പെന്ന് അച്ഛന്‍


തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി സിദ്ധാര്‍ഥിന്റെ അച്ഛന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സിദ്ധാര്‍ഥിന്റെ അച്ഛന്‍.

സിദ്ധാര്‍ഥ് മരിച്ചതല്ല, കൊന്നതാണ് എന്ന് ഉറപ്പാണ്. അതുകൊണ്ട് സിബിഐ അന്വേഷിക്കണം എന്ന് പറഞ്ഞു. ഉടന്‍ തന്നെ കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേസ് പഠിക്കട്ടെ എന്നോ നോക്കട്ടെ എന്നൊന്നുമല്ല മുഖ്യമന്ത്രി പറഞ്ഞത്. സിബിഐയ്ക്ക് വിടാം എന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും സിദ്ധാര്‍ഥിന്റെ അച്ഛന്‍ പറഞ്ഞു.

ഇതൊരു മരണമല്ല സാറെ, അന്വേഷിക്കണം. സിബിഐ തന്നെ അന്വേഷിക്കണം. എന്തുകൊണ്ടാണ് സംശയം എന്ന് മുഖ്യമന്ത്രി ചോദിച്ചു.ഒരുപാട് സംശയങ്ങള്‍ ഉണ്ട്. ഒരുപാട് തെളിവുകളും ഉണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ച് നോക്കിയാല്‍ അറിയാം എന്തുമാത്രം ക്രൂരതയാണ് എന്റെ മകനോട് അവര്‍ കാണിച്ചിരിക്കുന്നത് എന്ന്. അറിയാവുന്ന കുറെ ഡോക്ടര്‍മാരെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചു. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാന്‍ കഴിയുക എന്നാണ് ഡോക്ടര്‍മാര്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞത് കേട്ട മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് വിടാം എന്ന് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ വിശ്വാസമുണ്ട്. പഠിക്കട്ടെ എന്നോ നോക്കട്ടെ എന്നൊന്നുമല്ല മുഖ്യമന്ത്രി പറഞ്ഞത്. നേരിട്ട കാര്യങ്ങളെല്ലാം വിശദീകരിച്ചു. സിദ്ധാര്‍ഥ് മരിച്ചതല്ല, കൊന്നതാണ് എന്ന് എനിക്ക് ഉറപ്പാണ്.’- സിദ്ധാര്‍ഥിന്റെ അച്ഛന്റെ വാക്കുകള്‍.


Read Previous

തൃശ്ശൂരില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്ത് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി

Read Next

സിദ്ധാര്‍ഥന്റെ മരണം സിബിഐയ്ക്ക്, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍; നടപടി കുടുംബം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »