Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഡ്വാന്‍സ് ബുക്കിംഗിലൂടെ ‘ആട് 3’ ശരിക്കും എത്ര നേടി? കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍


മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” നാളെ മുതൽ ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന് കേരളത്തിൽ മാത്രം ആദ്യ ദിനം ലഭിച്ച പ്രീ സെയിൽസ് 3 കോടി രൂപക്ക് മുകളിലാണെന്ന് അവര്‍ അറിയിക്കുന്നു. ഗംഭീരമായ അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ജയസൂര്യ നായകനായ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രീ സെയിൽസ് ആണ് ഈ ചിത്രം സ്വന്തമാക്കിയത്. ഇതോടെ ആദ്യ ദിനം കേരളത്തിൽ ഗംഭീര ബോക്സ് ഓഫീസ് ഓപ്പണിങ് ചിത്രം ഉറപ്പ് വരുത്തിയിരിക്കുകയാണ്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തുന്ന ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്”.

മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ ആദ്യ പ്രോമോ സീനും വലിയ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർക്ക് വമ്പൻ നൊസ്റ്റാൾജിയ സമ്മാനിച്ച ഏറെ രസകരമായ രംഗമാണ് ആദ്യ പ്രോമോ സീനിലൂടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ആദ്യ ഭാഗങ്ങളെ പോലെ തന്നെ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാൻ ഏറെ വക നൽകുന്ന ഒന്നായിരിക്കും ഈ മൂന്നാം ഭാഗവും എന്ന സൂചനയും അത് നൽകിയിട്ടുണ്ട്. ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെ വെള്ളിത്തിരയിൽ എത്തുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശമാണ് ചിത്രത്തിന് വമ്പൻ സ്വീകരണം ഉറപ്പാക്കുന്നത്.

ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വർധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകിയത്. ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത, ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി എത്തിയ “സുൽത്താൻ” എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.


Read Previous

മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

Read Next

റിയാദിലെ ജനവാസ മേഖല ലക്ഷ്യമിട്ട് നാല് ബാലിസ്റ്റിക് മിസൈലുകൾ; പ്രതിരോധ സേന തകർത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »