Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല, രാമന്‍ ദൈവമായിരുന്നില്ല’ എന്ന് പറഞ്ഞ ജിതന്‍ റാം മാഞ്ചിയും നരേന്ദ്ര മോഡി മന്ത്രിസഭയില്‍


പാട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഇനി നരേന്ദ്ര മോഡി മന്ത്രി സഭയിലെ മന്ത്രി. ശ്രീ രാമന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നും രാവണന്‍ രാമനേക്കാള്‍ മികച്ചതാണെന്നുമുള്ള അദേഹത്തിന്റെ പ്രസ്താവനകള്‍ വിവാദ മായിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രിയാണ് ജിതിന്‍ റാം മാഞ്ചി.

മുസഹര്‍ സമുദായത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ കേന്ദ്രമന്ത്രിയാണ് ജിതന്‍ റാം മാഞ്ചി. കോണ്‍ഗ്രസ്, ജനതാദള്‍, രാഷ്ട്രീയ ജനതാദള്‍, ജെ.ഡി.യു എന്നിവയുള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ അദേഹം അംഗമായിരുന്നു. 2015 ലാണ് അദേഹം ജെഡിയു വിട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) രൂപീകരിക്കുന്നത്.

ദളിതരെ ഹിന്ദു വിഭാഗത്തിലെ സവര്‍ണ ജാതിക്കാര്‍ അടിമകളെപ്പോലെയാണ് പരിഗണിക്കുന്നതെന്നും തൊട്ടുകൂടാത്തവരായി കണക്കാക്കുന്നുവെന്നും ജിതന്‍ റാം പറഞ്ഞിരുന്നു. ദളിത് വോട്ടുകള്‍ ലഭിക്കാന്‍ ബിജെപി ‘ഹിന്ദുത്വ കാര്‍ഡ്’ ഇറക്കുക യാണെന്നും അദേഹം ആരോപിച്ചിട്ടുണ്ട്. ശ്രീരാമന്‍ ദൈവമല്ല പുരാണ കഥാപാത്രമാണെന്നും രാവണന്‍ രാമനേക്കാള്‍ ആചാരങ്ങളില്‍ പ്രാവീണ്യ മുള്ളവനാണെന്നുമുള്ള അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

”ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല. രാമന്‍ ഒരു ദൈവമായിരുന്നില്ല. തുളസീദാസും വാല്‍മീകിയും തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ച കഥാപാത്രമായിരുന്നു രാമന്‍. കാവ്യവും മഹാകാവ്യവും ഈ കഥാപാത്രത്തിലൂടെ സൃഷ്ടിച്ചു. അതില്‍ പറയുന്ന നല്ല കാര്യങ്ങളെ ബഹുമാനിക്കുന്നു. ഞാന്‍ തുളസീദാസിനെയും വാല്‍മീകിയെയും ബഹുമാനിക്കുന്നു. പക്ഷേ രാമനെയില്ല” -എന്നതായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.


Read Previous

പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മിക്കും; ആദ്യമന്ത്രിസഭാ യോഗതീരുമാനം

Read Next

ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് മോഡി; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍; 20,000 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »